ആര്യ 3 വരുന്നു, അല്ലു‌വിന് പകരം വിജയ് ദേവരകൊണ്ട!

അഭിറാം മനോഹർ| Last Modified ബുധന്‍, 20 ഒക്‌ടോബര്‍ 2021 (21:30 IST)
തെന്നിന്ത്യയിലെ വലിയ ഹിറ്റ് ചിത്രമാണ് ആര്യ. നായകനായെത്തിയ ചിത്രം തെലുങ്കിൽ മാത്രമല്ല മറ്റ് സൗത്തിന്ത്യൻ സംസ്ഥാനങ്ങളിലും വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ചിത്രത്തിന്റെ മൂന്നാം ഭാഗം ഉടൻ തന്നെ പുറത്തിറങ്ങുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിൽ അല്ലു അർജുന് പകരം വിജയ് ദേവരകൊണ്ടയായിരിക്കും നായകനായി എത്തുകയെന്ന വാർത്തയാണ് പുറത്തുവരുന്നത്.

സംവിധായകൻ സുകുമാറാണ് അല്ലു അർജുനെ നായകനാക്കി ആര്യ, ആര്യ2 എന്നീ ചിത്രങ്ങൾ ചെയ്‌തത്. ഈ സിനിമകൾക്ക് ശേഷം പു‌ഷ്‌പ എന്ന ബിഗ്‌ബജറ്റ് ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് രണ്ടുപേരും. എങ്കിലും ആര്യ 3യിൽ അല്ലു അർജുനെ നായകനായി പരിഗണിക്കുന്നില്ല എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പുഷ്‌പയ്ക്ക് ശേഷം വിജയ് ദേവരകൊണ്ടയ്ക്കൊപ്പമായിരിക്കും സിനിമയൊരുക്കുന്നതെന്ന് നേരത്തെ സുകുമാർ പ്രഖ്യാപിക്കിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :