ഞങ്ങളിനി ഒപ്പമില്ല, ആരാധകരുടെ ഹൃദയം തകർക്കുന്ന പ്രഖ്യാപനവുമായി ബിടിഎസ്

അഭിറാം മനോഹർ| Last Modified ബുധന്‍, 15 ജൂണ്‍ 2022 (13:13 IST)
സംഗീതലോകത്ത് ലോകമെങ്ങും ഒട്ടേറെ ആരാധകരുള്ള പോപ്പ് ബാൻഡാണ് കൊറിയൻ ബാൻഡായ ബിടിഎസ്. കെ-പോപ്പ് എന്ന പുതിയ സംഗീതലോകം ആരാധകർക്ക് മുന്നിൽ തുറന്നിട്ട ബിടിഎസ് സംഘം വേർപിരിയുന്നുവെന്നതാണ് സംഗീതലോകത്ത് നിന്നുള്ള ഞെട്ടിപ്പിക്കുന്ന വാർത്ത.

സംഘാംഗങ്ങൾ ഓരോരുത്തരും സ്വതന്ത്ര സംഗീത ജീവിതത്തിന് തുടക്കം കുറിക്കുകയാണെന്ന് ബാൻഡ് തന്നെയാണ് ഔദ്യോഗികമായി തങ്ങളുടെ ആരാധകരെ അറിയിച്ചത്.ബാൻഡ് രൂപീകരിച്ച് 9 വർഷം പൂർത്തിയാക്കിയ വേളയിൽ നടത്തിയ പ്രത്യേക അത്താഴ വിരുന്നിനു ശേഷമാണ് ബിടിഎസിന്റ പ്രഖ്യാപനം.

ഓരോരുത്തരുടെയും കഴിവിനെ കൂടുതൽ
ജീവിതത്തിൽ പുതിയ ദിശ കണ്ടെത്താനും താൽക്കാലികമായി ഇടവേള എടുക്കുന്നുവെന്നാണ് ബാൻഡ് ലോകത്തെ അറിയിച്ചിരിക്കുന്നത്.ബിടിഎസ് അംഗമായ ജെ ഹോപ് ആയിരിക്കും ആദ്യ സോളോ സംഗീത പരിപാടിയ്ക്ക് തുടക്കം കുറിക്കുക. പിന്നീട് അംഗങ്ങൾ ഓരോരുത്തരും സ്വതന്ത്ര സംഗീത ആൽബങ്ങളുമായി ലോകത്തിന് മുന്നിലെത്തും. കുറച്ച് കാലത്തിന് ശേഷം ബിടിഎസ് വീണ്ടും ഒരുമിക്കുമെന്നും അംഗങ്ങൾ ആരാധകർക്ക് ഉറപ്പ് നൽകുന്നു.

അതേസമയം കൊറിയയിലെ നിർബന്ധിത സൈനികസേവനത്തിന് പോകേണ്ടതിനാലാണ് ബിടിഎസ് വേർപിരിയുന്നതെന്ന ചർച്ചകളും വ്യാപകമാണ്. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും പുറത്തുവന്നിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :