കെ ആര് അനൂപ്|
Last Modified ചൊവ്വ, 12 ഒക്ടോബര്‍ 2021 (14:16 IST)
അമ്മയായ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടി ശ്രീയ ശരണ്‍.ഭര്‍ത്താവ് ആന്ദ്രേ കൊശ്ചീവിനും മകള്‍ക്കുമൊപ്പമുള്ള വീഡിയോ താരം പങ്കുവെച്ചു.രാധ എന്നാണ് കുട്ടിയുടെ പേര്.
2020 ല്‍ കോവിഡ് കാലത്ത് സംഭവിച്ച ഏറ്റവും മനോഹര നിമിഷമാണിതെന്ന് എന്നാണ് നടി കുറിച്ചത്.
2018 ലായിരുന്നു ശ്രീയയും റഷ്യന്‍ ടെന്നീസ് താരം കൊശ്ചീവും വിവാഹിതരായത്. ശ്രിയയുടെ മുംബൈയിലെ വീട്ടില്‍ വെച്ചായിരുന്നു കല്യാണം.