സൗബിന് ഇന്ന് പിറന്നാള്‍, ആശംസകളുമായി സുഹൃത്തുക്കള്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 12 ഒക്‌ടോബര്‍ 2021 (10:24 IST)

മലയാളികളുടെ പ്രിയതാരം സൗബിന്‍ സാഹിറിന് ഇന്ന് പിറന്നാള്‍.38-ാം ജന്മദിനം ആഘോഷിക്കുന്ന നടന് ആശംസകളുമായി അടുത്ത സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും എത്തി.
ലാല്‍ ജോസിന്റെ 'മ്യാവൂ' ഉടന്‍ എത്തുമെന്ന് സൗബിന്‍ പറഞ്ഞിരുന്നു.ടൈറ്റില്‍ കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് 'മ്യാവൂ'. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സിനിമയില്‍ പൂച്ചയ്ക്കും റോള്‍ ഉണ്ട്.
അറബികഥ, ഡയമണ്ട് നെക്ലെയ്‌സ്, വിക്രമാദിത്യന്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ഡോ ഇഖ്ബാല്‍ കുറ്റിപ്പുറവുമായി സംവിധായകന്‍ ലാല്‍ജോസ് വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ വലുതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :