രജനീകാന്ത് ചിത്രം അണ്ണാത്തെയുടെ കഥ ചോർന്നു ?

കെ ആർ അനൂപ്| Last Modified ശനി, 1 ഓഗസ്റ്റ് 2020 (12:10 IST)
രജനികാന്ത് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'അണ്ണാത്തെ'. ചിത്രത്തിന്റെ സ്റ്റോറി ലൈൻ ഓൺലൈനിലൂടെ ചോർന്നതായി റിപ്പോർട്ട്. മീനയും ഖുശ്ബുവും രജനിയുടെ ഭാര്യ ആകാൻ ശ്രമിക്കുമെങ്കിലും അത് നടക്കാതെ വരുമെന്നും ചിത്രത്തിൽ രജനി മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കീർത്തി സുരേഷ് ആയിരിക്കും രജനിയുടെ മകൾ എന്നും പറയുന്നു.

സിനിമയുടെ നിർമ്മാതാക്കൾ ചിത്രം ഉപേക്ഷിച്ചു എന്നും വാർത്തകൾ മുമ്പ് വന്നിട്ടുണ്ടായിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും പുറത്തുവന്നിട്ടില്ല.

ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെയെ കുറച്ച് നിരവധി അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. അണ്ണാത്തെയുടെ നിർമ്മാതാക്കൾ താരത്തോട് പ്രതിഫലം കുറയ്ക്കുവാൻ അഭ്യർത്ഥിച്ചിരുന്നുവെന്നും അതിനെ തുടർന്ന് താരം പ്രതിഫലം തിരികെ നൽകിയെന്നും വാർത്തകളുണ്ടായിരുന്നു. കൊറോണ വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ സിനിമ
അടുത്തവർഷം ആയിരിക്കും
റിലീസ് ചെയ്യുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :