'അവന്റെ ആത്മാവ് ഇപ്പോഴും നമുക്ക് ചുറ്റും ഉണ്ട്';എസ് പി ബിയുടെ ഓര്‍മ്മകളില്‍ കമല്‍ഹാസനും മോഹന്‍ലാലും

കെ ആര്‍ അനൂപ്| Last Updated: ശനി, 25 സെപ്‌റ്റംബര്‍ 2021 (17:14 IST)

എസ്.പി. ബാലസുബ്രമണ്യം എന്ന എസ് പി ബി ഇല്ലാത്ത ഒരു വര്‍ഷം കഴിഞ്ഞു പോയി. എന്നാല്‍ അദ്ദേഹത്തിന്റെ മാന്ത്രിക ശബ്ദം നമ്മുടെ കാതുകളില്‍ ഇന്നും കേള്‍ക്കുന്നു.സംഗീത ലോകത്തെ പകരം വയ്ക്കാനാകാത്ത പ്രതിഭയുടെ ഓര്‍മ്മകളിലാണ് ഇന്ത്യന്‍ സിനിമാലോകം. അവന്‍ ഈ ലോകത്ത് നിന്നും പോയെങ്കിലും അവന്റെ ആത്മാവ് ഇപ്പോഴും നമുക്ക് ചുറ്റും ഉണ്ടെന്നാണ് കമല്‍ഹാസന്‍ എസ് പി ബിയെ ഓര്‍ത്തുകൊണ്ട് എഴുതിയത്.
'എന്റെ സഹോദരന്‍ ബാലു തന്റെ ജീവിതം മുഴുവന്‍ സംഗീതത്തിനായി സമര്‍പ്പിച്ചു. അതുകൊണ്ടാണ് അദ്ദേഹം ഇന്ന് ഒരു ശബ്ദമായി മാറിയത്. അവന്‍ ലോകം വിട്ടുപോയി, എന്നാല്‍ അവന്റെ ആത്മാവ് ഇപ്പോഴും നമുക്ക് ചുറ്റും ഉണ്ട്. ' - കമല്‍ഹാസന്‍ കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :