വീണ്ടും ആശുപത്രിയില്‍,എല്ലാവരുടേയും പ്രാര്‍ഥനയുണ്ടാകണമെന്ന് സൗഭാഗ്യ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 3 മാര്‍ച്ച് 2022 (17:03 IST)

ജീവിതത്തിലെ സന്തോഷകരമായ കാലഘട്ടത്തിലൂടെ കടന്നു പോകുകയാണ് സൗഭാഗ്യ.ഇക്കഴിഞ്ഞ നവംബറിലാണ് അര്‍ജുനും സൗഭാഗ്യയ്ക്കും പെണ്‍കുഞ്ഞ് ജനിച്ചത്.സുദര്‍ശന എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.ഇപ്പോള്‍ സൗഭാ?ഗ്യയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.A post shared by (@sowbhagyavenkitesh)

ഒരു സര്‍ജറിക്ക് വേണ്ടിയാണ് സൗഭാഗ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇക്കാര്യം താരം തന്നെയാണ് വെളിപ്പെടുത്തിയത്.

പിത്താശയം നീക്കം ചെയ്യുന്നതിന് വേണ്ടിയാണ് തന്നെ സര്‍ജറിക്ക് വിധേയമാക്കുന്നത് എന്നാണ് പറഞ്ഞത്.എല്ലാവരുടേയും പ്രാര്‍ഥനയുണ്ടാകണമെന്നും താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :