അഭിറാം മനോഹർ|
Last Modified തിങ്കള്‍, 4 ഡിസംബര്‍ 2023 (14:26 IST)
രണ്‍ബീര്‍ കപൂര്‍ നായകനായ ബോളിവുഡ് ചിത്രം അതിലെ സ്ത്രീവിരുദ്ധമായ ഉള്ളടക്കം കൊണ്ട് ചര്‍ച്ചയാകുമ്പോഴും തിയേറ്ററുകളില്‍ വമ്പന്‍ കളക്ഷന്‍ നേടി മുന്നേറുകയാണ്. അടിമുടി സ്ത്രീവിരുദ്ധമാണ് സിനിമയെന്ന വിമര്‍ശനം ഉയരുന്നുവെങ്കിലും റെക്കോര്‍ഡ് കളക്ഷനാണ് ചിത്രം നേടുന്നത്. ഇതിനിടെ സിനിമയെ പറ്റി അഭിപ്രായവുമായി എത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരമായ ജയദേവ് ഉനദ്ഘട്ടും നടി തൃഷയും. എന്നാല്‍ ഇരുവരുടെയും റിവ്യൂ ചര്‍ച്ചയായതോടെ രണ്ടുപേരും തങ്ങളുടെ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തു.
സിനിമയെ കടുത്തഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടാണ് ക്രിക്കറ്റ് താരമായ ജയദേവ് ഉനദ്ഘട്ട് രംഗത്തെത്തിയത്. ആല്‍ഫാ മെയില്‍ എന്ന പദം തന്നെ അശ്ലീമാണെന്നും സിനിമ സാമൂഹികപരമായ ഉത്തരവാദിത്വം കൂടി ഏറ്റെടുത്ത് കൊണ്ട് ഇത്തരം അഴുകിയെ ചിന്തകള്‍ പ്രചരിപ്പിക്കരുതെന്നും ഉനദ്ഘട്ട് ആഞ്ഞടിച്ചപ്പോള്‍ ആനിമല്‍ സിനിമയെ പ്രശംസിച്ചുകൊണ്ടാണ് നടി
തൃഷ രംഗത്ത് വന്നത്.
എന്തൊരു ദുരന്തം സിനിമയാണ് ആനിമല്‍ എന്നാണ് ഉനദ്ഘട്ട് പറഞ്ഞിരുന്നതെങ്കില്‍ സിനിമ തനിക്ക് ഇഷ്ടപ്പെട്ടെന്നും കള്‍ട്ട് സിനിമയാണെന്നുമായിരുന്നു തൃഷയുടെ പ്രതികരണം. അടുത്തിടെ സഹപ്രവര്‍ത്തകനായ മന്‍സൂര്‍ അലിഖാന്‍ നടത്തിയ സ്ത്രീവിരുദ്ധമായ പ്രസ്താവനക്കെതിരെ രംഗത്ത് വന്ന തൃഷ സിനിമയെ അനുകൂലിച്ചതോടെ വലിയ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ തൃഷക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. സ്ത്രീപക്ഷത്തിന്റെ കൊടി പിടിക്കുന്നത് ഇത്തരക്കാരാണെന്ന് തൃഷയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് പലരും പരിഹസിക്കുന്നു. പോസ്റ്റുകള്‍ ചര്‍ച്ചയായതോടെ താരങ്ങള്‍ അവ ഡിലീറ്റ് ചെയ്‌തെങ്കിലും ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.