മുന്നില്‍ 'ജവാന്‍' മാത്രം ! ഈ വര്‍ഷത്തെ രണ്ടാമത്തെ മികച്ച ഓപ്പണിങ് സ്വന്തമാക്കി 'അനിമല്‍', ഔദ്യോഗിക വിവരങ്ങള്‍ കൈമാറി നിര്‍മാതാക്കള്‍

കെ ആര്‍ അനൂപ്| Last Modified ശനി, 2 ഡിസം‌ബര്‍ 2023 (14:59 IST)
പ്രീ റിലീസ് ഹൈപ്പില്‍ കത്തി കയറി രണ്‍ബീര്‍ കപൂര്‍ ചിത്രമായ അനിമല്‍.അര്‍ജുന്‍ റെഡ്ഡിയും കബീര്‍ സിംഗും ഒരുക്കിയ സന്ദീപ് റെഡ്ഡി വാംഗയുടെ മൂന്നാമത്തെ സിനിമ കൂടിയ ആയതിനാല്‍ വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തെ ബോളിവുഡ് വരവേറ്റത്. ഇപ്പോഴിതാ ആദ്യദിനത്തെ ഔദ്യോഗിക കണക്കുകള്‍ നിര്‍മ്മാതാക്കള്‍ തന്നെ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്.

ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ആദ്യദിനം 116 കോടിയാണ് ചിത്രം നേടിയതെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഒരു പ്രവര്‍ത്തി ദിനത്തില്‍ റിലീസ് ചെയ്യപ്പെടുന്ന ഒരു ബോളിവുഡ് ചിത്രത്തെ സംബന്ധിച്ച് എക്കാലത്തെയും ഉയര്‍ന്ന കളക്ഷന്‍ ആണ് ഇതെന്നാണ് അണിയറക്കാരുടെ അവകാശവാദം.


2023ലെ ബോളിവുഡ് സിനിമയിലെ രണ്ടാമത്തെ ഏറ്റവും വലിയ ഓപ്പണിങ് ആണ് ഇത്.സണ്ണി ഡിയോളിന്റെ ഗദര്‍ 2നെയും സല്‍മാന്‍ ഖാന്റെ ടൈഗര്‍ 3 നെയും ഷാരൂഖ് ഖാന്റെ പഠാനെയുമൊക്കെ പിന്നിലാക്കാന്‍ രണ്‍ബീര്‍ കപൂറിന്റെ അനിമലിനായി.129.6 കോടി നേടിയ ഷാരൂഖിന്റെ ജവാന്‍ ആണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത്.106 കോടി ആദ്യദിനത്തില്‍ പഠാനും സ്വന്തമാക്കിയിരുന്നു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :