'എല്ലാവരും അറിയണം'; ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്ത ആരാധകരോടു പങ്കുവെച്ച് നടി സ്‌നേഹ

നടിമാരായ സാനിയ ഇയ്യപ്പന്‍, ഐമ റോസ്മി, ആര്‍ഷ ബൈജു, നിലീന്‍ സാന്ദ്ര തുടങ്ങിയവര്‍ സ്‌നേഹയ്ക്ക് ആശംസകളുമായി ഇന്‍സ്റ്റഗ്രാം പോസ്റ്റിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്

Sneha Babu
രേണുക വേണു| Last Modified വ്യാഴം, 11 ജൂലൈ 2024 (16:32 IST)
Sneha Babu

ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ച് നടി സ്‌നേഹ ബാബു. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്' എന്ന സിനിമയില്‍ വിനീത് ശ്രീനിവാസന്‍ പറയുന്ന 'എല്ലാവരോടും പറയണം, എല്ലാവരും അറിയണം. അതാണ് അതിന്റെ ഒരു മര്യാദ' എന്ന ഡയലോഗിനൊപ്പമാണ് സ്‌നേഹയുടെ വീഡിയോ. 'വിഷസ് മാത്രം പോരാ' എന്നും സ്‌നേഹ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുണ്ട്.

നടിമാരായ സാനിയ ഇയ്യപ്പന്‍, ഐമ റോസ്മി, ആര്‍ഷ ബൈജു, നിലീന്‍ സാന്ദ്ര തുടങ്ങിയവര്‍ സ്‌നേഹയ്ക്ക് ആശംസകളുമായി ഇന്‍സ്റ്റഗ്രാം പോസ്റ്റിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്.

ജനപ്രിയ വെബ് സീരിസായ 'കരിക്കി'ലൂടെയാണ് സ്‌നേഹ മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയായത്. കരിക്കിന്റെ 'സാമര്‍ഥ്യ ശാസ്ത്രം' വെബ് സീരിസ് ഛായാഗ്രാഹകന്‍ അഖില്‍ സേവ്യര്‍ ആണ് സ്‌നേഹയുടെ ജീവിതപങ്കാളി. 'സാമര്‍ഥ്യ ശാസ്ത്ര'ത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും സുഹൃത്തുക്കളായത്. ആ ബന്ധം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും വളരുകയായിരുന്നു. ഇരു കുടുംബങ്ങളുടേയും അനുഗ്രഹത്തോടെയായിരുന്നു വിവാഹ ചടങ്ങുകള്‍. ഈ വര്‍ഷം ജനുവരിയിലായിരുന്നു വിവാഹം.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ സ്നേഹ ഇന്‍സ്റ്റഗ്രാം റീല്‍സുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ആദ്യരാത്രി, ഗാനഗന്ധര്‍വന്‍, മിന്നല്‍ മുരളി എന്നീ ചിത്രങ്ങളിലും സ്നേഹ അഭിനയിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :