3 മാസം കൊണ്ട് കുറച്ചത് 10 കിലോ, കുറിപ്പും ചിത്രങ്ങളും പങ്കുവെച്ച് അഭിരാമി സുരേഷ്

Abhirami suresh
അഭിറാം മനോഹർ| Last Modified വ്യാഴം, 11 ജൂലൈ 2024 (12:53 IST)
Abhirami suresh
മൂന്ന് മാസം കൊണ്ട് 10 കിലോ ശരീരഭാരം കുറച്ചതിന്റെ സന്തോഷം പങ്കുവെച്ച് ഗായിക അഭിരാമി സുരേഷ്. സൗന്ദര്യം മുന്നില്‍കണ്ടല്ല ഈ മാറ്റമെന്നും ഒരല്പം ആത്മവിശ്വാസം വര്‍ധിപ്പിക്കാനും ആയാസം തോന്നുന്നതിനുമാണെന്നും അഭിരാമി പറയുന്നു. ഓരോ ശരീര തരത്തിനും മാറ്റങ്ങള്‍ വരുത്താന്‍ വ്യത്യസ്ത സാങ്കേതിക വിദ്യകളും മെക്കാനിസങ്ങളും ആവശ്യമായതിനാല്‍ ഇത് നിങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമോ എന്ന് ഉറപ്പില്ലെന്നും തന്റെ ബോഡി ട്രാന്‍സ്‌ഫോര്‍മേഷനെ പറ്റിയുള്ള കുറിപ്പില്‍ അഭിരാമി പറയുന്നു.

ഗായിക അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി ടെലിവിഷന്‍ പരമ്പരകളിലൂടെയും സിനിമയിലെ ചെറിയ വേഷങ്ങളിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരിയാണ്. യൂട്യൂബര്‍ എന്ന നിലയിലും താരം പ്രശസ്തയാണ്. നിലവില്‍ കൊച്ചിയിലെ കഫെ ഉട്ടോപ്യ എന്ന റസ്റ്റോറന്റിന്റെ നടത്തിപ്പുകാരി കൂടിയാണ് അഭിരാമി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :