തിയേറ്ററിലേക്ക് പോരു, ഇന്ത്യന്‍ 2 അവസാനം മൂന്നാം ഭാഗത്തിന്റെ ട്രെയ്ലറും!

Indian 2 Trailer
Indian 2 Trailer
അഭിറാം മനോഹർ| Last Modified വ്യാഴം, 11 ജൂലൈ 2024 (14:12 IST)
തമിഴ് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ശങ്കര്‍- കമല്‍ഹാസന്‍ സിനിമയായ ഇന്ത്യന്‍ 2 നാളെ റിലീസ്. 1996ല്‍ പുറത്തിറങ്ങിയ സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുമ്പോള്‍ വമ്പന്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. ഇന്ത്യന്‍ 2 മാത്രമല്ല ഏതാനും മാസങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ സിനിമയുടെ മൂന്നാം ഭാഗവും റിലീസ് ചെയ്യുമെന്ന് ഇന്ത്യന്‍ 2 സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ക്കിടെ ശങ്കറും കമല്‍ഹാസനും വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ ഇന്ത്യന്‍ 2 സിനിമയുടെ അവസാനം ഇന്ത്യന്‍ മൂന്നാം ഭാഗത്തിന്റെ ട്രെയ്ലര്‍ കൂടി ഉണ്ടാവുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍ ശങ്കര്‍. ഇന്ത്യന്‍ 3ന്റെ ചിത്രീകരണം പൂര്‍ത്തിയായെങ്കിലും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ 2 റിലീസ് ചെയ്ത് ആറ് മാസങ്ങള്‍ക്ക് ശേഷമാകും ഇന്ത്യന്‍ സിനിമയുടെ മൂന്നാം ഭാഗം റിലീസ് ചെയ്യുക. കൊച്ചിയില്‍ വെച്ച് നടന്ന സിനിമയുറ്റെ പ്രമോഷന്‍ ചടങ്ങിനിടെയാണ് ശങ്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ 3 എപ്പോള്‍ കാണാനാവുമെന്ന ചോദ്യത്തിന് മറുപടിയായാണ് ശങ്കര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :