അനിമലിനെ വീഴ്ത്തി കൽക്കി, ഇനി ലക്ഷ്യം റോക്കിഭായുടെ കെജിഎഫ് കളക്ഷൻ

Kalki 2898 AD
Kalki 2898 AD
അഭിറാം മനോഹർ| Last Modified വ്യാഴം, 11 ജൂലൈ 2024 (14:28 IST)
ഇന്ത്യന്‍ സിനിമയില്‍ വിസ്മയം തീര്‍ത്ത പ്രഭാസ് സിനിമയായ കല്‍ക്കി ബോക്‌സോഫീസില്‍ മികച്ച പ്രതികരണം നേടി മുന്നോട്ട്. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആഗോളതലത്തില്‍ സിനിമ 900 കോടി രൂപ നേടികഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ വമ്പന്‍ ഹിറ്റ് സിനിമയായ അനിമലിന്റെ ആഗോളകളക്ഷന്‍ കല്‍ക്കി മറികടന്നതായാണ് ട്രേഡ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നത്. 915 കോടി രൂപയാണ് നിലവില്‍ കല്‍ക്കി ആഗോളതലത്തില്‍ നിന്നും നേടിയിരിക്കുന്നത്.

ഷാറൂഖ് ഖാന്‍ സിനിമയായ പത്താന്‍, ജവാന്‍ എന്നീ സിനിമകളാണ് കല്‍ക്കിയ്ക്ക് മുന്നിലുള്ളത്. അതേസമയം തെന്നിന്ത്യന്‍ സിനിമകളില്‍ മൂന്ന് സിനിമകള്‍ മാത്രമാണ് കല്‍ക്കിയ്ക്ക് മുന്നിലുള്ളത്. 1745 കോടി ആഗോളതലത്തില്‍ നേടിയ ബാഹുബലി2, 1269 കോടി കളക്ഷന്‍ നേടിയ രാജമൗലി സിനിമയായ ആര്‍ആര്‍ആര്‍, 1215 കോടി രൂപ ബോക്‌സോഫീസില്‍ നിന്നും സ്വന്തമാക്കിയ കെജിഎഫ് 2 സിനിമകളാണ് കല്‍ക്കിക്ക് മുന്നിലുള്ളത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :