'പുഷ്പ 2' സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 1 ജൂണ്‍ 2023 (09:25 IST)
'പുഷ്പ 2' ചിത്രീകരണം പുരോഗമിക്കുകയാണ്. അല്ലു അര്‍ജുന്‍ സിനിമയുടെ ഷൂട്ടിങ്ങിനായി പോകവേ ബസ് അപകടത്തില്‍ പെട്ടു. അണിയറ പ്രവര്‍ത്തകരും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും സഞ്ചരിച്ച ബസ് ആയിരുന്നു അപകടത്തില്‍പ്പെട്ടത്.


തെലുങ്കാനയിലെ നല്‍ഗോഡയില്‍വെച്ചാണ് അപകടം നടന്നത്. ഹൈദരാബാദ്-വിജയവാഡ ഹൈവേയിലൂടെ പോകുകയായിരുന്ന ബസ് നിര്‍ത്തിയിട്ട മറ്റൊരു ബസ്സില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു. ചിലയാളുകളുടെ പരിക്ക് ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :