തുടര്‍ച്ചയായി ബോക്‌സ് ബോക്സ് ഓഫീസ് ഹിറ്റുകള്‍,'പ്രിന്‍സ്' തിരക്കുകളില്‍ ശിവകാര്‍ത്തികേയന്‍, അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്| Last Modified ശനി, 1 ഒക്‌ടോബര്‍ 2022 (10:45 IST)
തുടര്‍ച്ചയായി ബോക്‌സ് ബോക്സ് ഓഫീസ് ഹിറ്റുകള്‍, കരിയറിലെ ഏറ്റവും ഉയര്‍ന്ന സമയത്തിലൂടെ കടന്നു പോകുകയാണ് നടന്‍ ശിവകാര്‍ത്തികേയന്‍. തന്റെ പുതിയ തമിഴ്-തെലുങ്ക് ദ്വിഭാഷ ചിത്രമായ 'പ്രിന്‍സ്' തിരക്കുകളിലാണ് നടന്‍.

പ്രിന്‍സിന്റെ ഓഡിയോ ലോഞ്ച് ഒക്ടോബര്‍ 9 ന് നടക്കും.ദീപാവലിക്ക് ചിത്രം റിലീസ് ചെയ്യും.ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒന്നിലധികം പ്രമുഖ അഭിനേതാക്കള്‍ പരിപാടിയില്‍ മുഖ്യാതിഥിയായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു, ഇവന്റിനെക്കുറിച്ചുള്ള ഔദ്യോഗിക അപ്ഡേറ്റ് ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ശിവകാര്‍ത്തികേയന്റെ ആദ്യ ദീപാവലി റിലീസായിരിക്കും പ്രിന്‍സ്.

പ്രിന്‍സ് ക്ലൈമാക്‌സ് ഭാഗങ്ങള്‍ റീഷൂട്ട് ചെയ്തിരുന്നു. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :