ഗൗതം മേനോന്റെ നായകനാകാന്‍ ശിവകാര്‍ത്തികേയന്‍, അണിയറയില്‍ പുത്തന്‍ ചിത്രം ?

കെ ആര്‍ അനൂപ്| Last Modified ശനി, 28 ഓഗസ്റ്റ് 2021 (09:58 IST)

ഡോക്ടര്‍ റിലീസിനായി കാത്തിരിക്കുകയാണ് നടന്‍ ശിവകാര്‍ത്തികേയന്‍.ഡോണ്‍ എന്ന പുതിയ ചിത്രവും ഒരുങ്ങുന്നുണ്ട്. ഇപ്പോഴിതാ സംവിധായകന്‍ ഗൗതം മേനോനൊപ്പം ശിവകാര്‍ത്തികേയന്‍ ഒന്നിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ചിമ്പുവിനൊപ്പം 'വെന്ത് തനിന്തത് കാട്' എന്ന സിനിമയുടെ തിരക്കിലാണ് ഗൗതം മേനോന്‍. വെല്‍സ് ഫിലിം ഇന്റര്‍നാഷണല്‍ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ശിവകാര്‍ത്തികേയനൊപ്പമുള്ള പുതിയ സിനിമയും ഇവര്‍ തന്നെ നിര്‍മ്മിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എ.ആര്‍ റഹ്മാന്‍ സംഗീതം ഒരുക്കുമെന്നും പറയപ്പെടുന്നു. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും പുറത്തുവന്നിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :