വീണ്ടും ഗൗതം മേനോനും ചിമ്പുവും,'വെന്ത് തനിന്തത് കാട്' ഫസ്റ്റ് ലുക്ക് പുറത്ത്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 6 ഓഗസ്റ്റ് 2021 (15:08 IST)

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ചിമ്പു- ഗൗതം മേനോന്‍ കൂട്ടുകെട്ടില്‍ പുതിയ ചിത്രം പ്രഖ്യാപിച്ചത്. എ ആര്‍ റഹ്മാന്‍ സംഗീതം ഒരുക്കുന്ന ചിത്രത്തിന് 'നദികളിലെയ് നീരാടും സൂരിയന്‍' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഇപ്പോഴിതാ അതേ ടീം ഒന്നിക്കുന്ന മറ്റൊരു ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. സാധാരണ ഗൗതം മേനോന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു സിനിമ ആയിരിക്കുമെന്ന് സൂചന പോസ്റ്റര്‍ നല്‍കുന്നു.വെന്ത് തനിന്തത് കാട് എന്നാണ് ടൈറ്റില്‍. ചിമ്പുവിന്റെ 47ാം ചിത്രമാണിത്.
നന്നായി മെലിഞ്ഞ രൂപത്തിലാണ് ചിമ്പുവിനെ കാണാനായത്. എഴുത്തുകാരന്‍ ജയമോഹനുമായി ചേര്‍ന്ന് ഗൗതം മേനോന്‍ ആണ് തിരക്കഥ ഒരുക്കുന്നത്.'ലൂസിയ' ഫെയിം സിദ്ധാര്‍ത്ഥ നുണിയാണ് ഛായാഗ്രഹണം. കലാസംവിധായകന്‍ രാജീവന്‍, ഗാനരചയിതാവ് താമരൈ, എഡിറ്റര്‍ ആന്റണി, വസ്ത്രാലങ്കാരം ഉത്തര മേനോന്‍ എന്നിവരും ടീമിലുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :