പത്തൊമ്പതാം നൂറ്റാണ്ടിലെ നടി കയാദു ലോഹര്‍ ഇനി ചിമ്പുവിന്റെ നായിക ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 9 ഓഗസ്റ്റ് 2021 (17:36 IST)

ചിമ്പു- ഗൗതം മേനോന്‍ കൂട്ടുകെട്ടില്‍ പുതിയ ചിത്രം പ്രഖ്യാപിച്ചത് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ആയിരുന്നു. എ ആര്‍ റഹ്മാന്‍ സംഗീതം ഒരുക്കുന്ന ചിത്രത്തിന് ആദ്യം 'നദികളിലെയ് നീരാടും സൂരിയന്‍' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഈയടുത്താണ് സിനിമയുടെ പേര് മാറ്റി ഫസ്റ്റ് ലുക്ക് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടത്. വെന്ത് തനിന്തത് കാട് എന്നാണ് പുതിയ ടൈറ്റില്‍. സിനിമയുടെ ചിത്രീകരണം കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചു. ഇപ്പോഴിതാ സിനിമയിലെ നായികയെ കുറിച്ചുള്ള വിവരങ്ങള്‍ ആണ് പുറത്തു വരുന്നത്. കയാദു ലോഹര്‍ ചിമ്പുവിന്റെ നായികയായി വേഷമിടും എന്നാണ് റിപ്പോര്‍ട്ടുകള്‍. വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ടിലൂടെ നടി മലയാളത്തിലും അരങ്ങേറ്റം കുറിച്ചു.

ചിമ്പുവിന്റെ 47ാം ചിത്രമാണിത്.ഇഷാരി കെ ഗണേഷ് നിര്‍മ്മിക്കുന്ന സിനിമയുടെ ആദ്യ ഷെഡ്യൂള്‍ തിരുച്ചെന്തൂരില്‍ പുരോഗമിക്കുകയാണ്. ഇന്ത്യയ്ക്ക് പുറത്തും ഷൂട്ടിംഗ് ഉണ്ടെന്നാണ് കേള്‍ക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :