വിജയുടെ 'ബീസ്റ്റ്'ന് വേണ്ടി പാട്ടെഴുതാന്‍ നടന്‍ ശിവകാര്‍ത്തികേയന്‍ ?

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 12 ഓഗസ്റ്റ് 2021 (11:55 IST)

വിജയുടെ 'ബീസ്റ്റ്' മൂന്നാമത്തെ ഷെഡ്യൂള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്. നടന്‍ ശിവകാര്‍ത്തികേയന്‍ ചിത്രത്തിലെ ഒരു ഗാനത്തിന്റെ വരികള്‍ എഴുതുന്നു എന്നതാണ് റിപ്പോര്‍ട്ടുകള്‍. അനിരുദ്ധിന്റെ സംഗീതത്തില്‍ മറ്റൊരു ഹിറ്റ് കൂടി പ്രതീക്ഷിക്കാം.

ശിവകാര്‍ത്തികേയന്‍, സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാര്‍, സംഗീത സംവിധായകന്‍ അനിരുദ്ധ് എന്നിവര്‍ അടുത്ത സുഹൃത്തുക്കളാണ്. ഡോക്ടര്‍ എന്ന ചിത്രത്തിനുവേണ്ടി മൂവരും ഇതിനുമുമ്പ് ഒന്നിച്ചിരുന്നു.

സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന 'ബീസ്റ്റ്'ല്‍ പൂജ ഹെഗ്‌ഡെ നായികയാകുന്നു.
സെല്‍വരാഘവന്‍, യോഗി ബാബു, അപര്‍ണ ദാസ്, ഷൈന്‍ ടോം ചാക്കോ, വിടിവി ഗണേഷ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :