കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2022 (15:07 IST)
അനുദീപ് സംവിധാനം ചെയ്യുന്ന 'പ്രിന്‍സ്' എന്ന ചിത്രത്തിന്റെ ജോലികള്‍ ശിവകാര്‍ത്തികേയന്‍ ഏറെക്കുറെ പൂര്‍ത്തിയാക്കിക്കഴിഞ്ഞു, തമിഴ്-തെലുങ്ക് ഭാഷകളിലായി ദീപാവലിക്ക് ചിത്രം റിലീസ് ചെയ്യും.
തെലുങ്ക് പതിപ്പിനും ശിവ കാര്‍ത്തികേയന്‍ ശബ്ദം നല്‍കും. ആദ്യമായാണ് നടന്‍ തെലുങ്കില്‍ ഡബ്ബ് ചെയ്യുന്നത്.
അനായാസമായും വ്യക്തമായും തെലുങ്ക് സംസാരിക്കാന്‍ ആയുള്ള പഠനത്തിലാണ് നടന്‍.തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും ഹൈദരാബാദിലുമായാണ് സിനിമ ചിത്രീകരിച്ചത്.പ്രിന്‍സ്' എന്ന ചിത്രത്തില്‍ അധ്യാപകനായി അഭിനയിക്കുമെന്ന് പറയപ്പെടുന്നു, കൂടാതെ അദ്ദേഹം സോഷ്യല്‍ സയന്‍സ് പഠിപ്പിക്കുമെന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നിന്ന് മനസ്സിലാക്കാനാവുന്നത്.
ശിവകാര്‍ത്തികേയന്റെ നായികയായി ഉക്രേനിയന്‍ നടി മരിയ റിയാബോഷപ്ക എത്തുന്നു. തമന്‍ ചിത്രത്തിന് സംഗീതം ഒരുക്കുന്നു. ശിവകാര്‍ത്തികേയനൊപ്പമുള്ള സംഗീതസംവിധായകന്റെ ആദ്യ ചിത്രം കൂടിയാണിത്.