കമൽഹാസൻ ചിത്രത്തിൽ നിന്നും ദുൽഖർ പുറത്ത്, പകരമെത്തുന്നത് മറ്റൊരു സൂപ്പർ താരം

Thug life,Kamalhaasan,Maniratnam
അഭിറാം മനോഹർ| Last Modified ബുധന്‍, 13 മാര്‍ച്ച് 2024 (19:17 IST)
Thug life,Kamalhaasan,Maniratnam
നായകന്‍ എന്ന ക്ലാസിക് സിനിമയ്ക്ക് ശേഷം കമല്‍ഹാസനും മണിരത്‌നവും ഒന്നിക്കുന്ന ചിത്രമായ തഗ് ലൈഫ് എന്ന പ്രഖ്യാപനം മുതല്‍ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയാണ്. മൂന്നര പതിറ്റാണ്ടിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുമ്പോള്‍ ശരാശരിയില്‍ ഒതുങ്ങുന്ന സിനിമയല്ല ഈ കൂട്ടുക്കെട്ടില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നത്. കമല്‍ ഹാസനൊപ്പം ദുല്‍ഖര്‍ സല്‍മാന്‍,ജോജു ജോര്‍ജ്, ജയം രവി,തൃഷ എന്ന് തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുണ്ടായിരുന്നത്.

എന്നാല്‍ കുറച്ചുനാളുകള്‍ക്ക് മുന്‍പ് ഷെഡ്യൂളിലെ പ്രശ്‌നങ്ങള്‍ കാരണം ദുല്‍ഖര്‍ സല്‍മാന്‍ കമല്‍ഹാസന്‍ സിനിമയില്‍ നിന്നും പിന്മാറിയിരുന്നു. ഇത് സംബന്ധിച്ച് ഒഫീഷ്യലായ സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും ദുല്‍ഖര്‍ സല്‍മാന് പകരം മറ്റൊരു താരത്തെ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തേടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തമിഴ് സൂപ്പര്‍ താരമായ സിമ്പുവിനെയാണ് മണിരത്‌നം ദുല്‍ഖറിന് പകരമായി പരിഗണിക്കുന്നത്. നിലവില്‍ രാജ് കമല്‍ പ്രൊഡക്ഷന്‍സിന് കീഴില്‍ എസ് ടി ആര്‍ 48 എന്ന സിനിമയുടെ തിരക്കുകളിലാണ് സിമ്പു. നേരത്തെ മണിരത്‌നത്തിനൊപ്പം സെക്ക ചൊകന്ത വാനം എന്ന സിനിമയില്‍ സിമ്പു അഭിനയിച്ചിട്ടുണ്ട്.

കമല്‍ഹാസനെ കൂടാതെ സംഗീത സംവിധായകനായി എ ആര്‍ റഹ്മാനും എഡിറ്ററായി ശ്രീകര്‍ പ്രസാദും ചിത്രത്തിലുണ്ട്. ആയുധ എഴുത്ത്,കന്നത്തില്‍ മുത്തമിട്ടാല്‍ എന്നീ മണിരത്‌നം സിനിമകളില്‍ ഛായാഗ്രഹകനായി പ്രവര്‍ത്തിച്ചിട്ടുള്ള രവി കെ ചന്ദ്രനാണ് തഗ് ലൈഫില്‍ ക്യാമറ കൈകാര്യം ചെയ്യുന്നത്. അന്‍പ് അറിവ് മാസ്‌റ്റേഴ്‌സാണ് സിനിമയില്‍ സംഘട്ടനമൊരുക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :