15 ഗാനങ്ങളുമായി വിനീത് ശ്രീനിവാസന്റെ ഹൃദയം, ഓരോന്നും ഇഷ്ടഗാനങ്ങള്‍ ആയെന്ന് കല്യാണി പ്രിയദര്‍ശന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 3 ജൂണ്‍ 2021 (15:00 IST)

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യ്ത ഹൃദയം റിലീസിനൊരുങ്ങുകയാണ്. അടുത്തിടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.പ്രണവും കല്യാണിയും നായികാനായകന്മാരായി സിനിമയുടെ ഫസ്റ്റ് ലുക്ക് ഈയടുത്താണ് പുറത്തുവന്നത്. സിനിമയില്‍ 15 ഗാനങ്ങള്‍ ഉണ്ടെന്ന് വിനീത് ശ്രീനിവാസന്‍ വെളിപ്പെടുത്തി.

എന്റെ ഓരോ ദിവസത്തെ മുഴുവന്‍ മൂഡിന് അനുസരിച്ച് തന്റെ ഇഷ്ടഗാനം മാറുകയാണെന്നാണ് കല്യാണി പ്രിയദര്‍ശന്‍ പറഞ്ഞത്.

ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമെന്ന പ്രത്യേകത കൂടി ഉണ്ട് ഹൃദയത്തിന്.പ്രണവിന്റെ മൂന്നാമത്തെ ചിത്രവും കല്യാണിയുടെ രണ്ടാമത്തെ മലയാള ചിത്രംകൂടിയാണിത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :