ബിഗ് ബ്രദർ പരാജയപ്പെട്ടത് സൈബർ ആക്രമണം കൊണ്ട്, ഹിന്ദി പതിപ്പ് ഹിറ്റായതോടെ അവിടെയും ചീത്തവിളിക്കുന്നു: സിദ്ദിഖ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 15 ജൂണ്‍ 2021 (13:52 IST)
മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടിലെത്തിയ ബിഗ് ബ്രദര്‍ പ്രേക്ഷകർ ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു. വൻ ബജറ്റിൽ ഒരുങ്ങിയ ചിത്രം പക്ഷേ തിയേറ്ററുകളിൽ വൻ പരാജയമായിരുന്നു. ഇപ്പോളിതാ റിലീസ് സമയത്ത് സിനിമയ്ക്ക് നേരെ ഉണ്ടായ സൈബര്‍ ആക്രമണമാണ് പരാജയത്തിന് കാരണമായത് പറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ സിദ്ദിഖ്.

സത്യത്തില്‍ ബിഗ് ബ്രദറിന് സാമ്പത്തികമായി നഷ്ടമുണ്ടാകാന്‍ കാരണം ഇവിടെയുള്ള സൈബര്‍ ആക്രമികളാണ്. എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പ് യൂട്യൂബിൽ വലിയ വിജയമായിരുന്നു. ഹിന്ദിക്കാര്‍ക്ക് ചിത്രം ഇഷ്ടപ്പെട്ടതു കൊണ്ട് ഇപ്പോള്‍ അവിടെ പോയി അവരെ ചീത്ത വിളിക്കുകയാണ് സൈബർ ആക്രമികൾ സിദ്ദിഖ് പറഞ്ഞു. മലയാള സിനിമയെ ഇത്തരക്കാർ നശിപ്പിക്കുകയാണെന്നും സിദ്ദിഖ് പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :