സിദ്ധാര്‍ത്ഥിന് സംരക്ഷണ കവചം തീര്‍ത്ത് സോഷ്യല്‍ മീഡിയ, ഞങ്ങള്‍ ഒപ്പമുണ്ടെന്ന ഉറപ്പുനല്‍കി പ്രകാശ് രാജ്

കെ ആര്‍ അനൂപ്| Last Modified ശനി, 1 മെയ് 2021 (12:38 IST)

നടന്‍ സിദ്ധാര്‍ത്ഥിന് സംരക്ഷണ കവചം തീര്‍ത്ത് സോഷ്യല്‍ മീഡിയ. ബിജെപി സൈബര്‍ ആക്രമണം നേരിട്ട താരത്തിന് പിന്തുണയുമായി #IStandWithSiddharth എന്ന ഹാഷ്ടാഗില്‍ നിരവധി പേരാണ് ട്വിറ്ററിലൂടെ എത്തുന്നത്. കഴിഞ്ഞദിവസം ഞങ്ങളുടെ ഒരു പട തന്നെ നിങ്ങള്‍ക്കൊപ്പമുണ്ടെന്ന് പറഞ്ഞുകൊണ്ട് സിദ്ധാര്‍ത്ഥിന് പിന്തുണ നല്‍കി നടി പാര്‍വതി തിരുവോത്ത് എത്തിയിരുന്നു. താനും ഇത് അനുഭവിച്ചത് ആണെന്ന് പറഞ്ഞു കൊണ്ട് പ്രകാശ് രാജ് രംഗത്തെത്തിയിരിക്കുകയാണ്.

'ഹായ് സിദ്ധാര്‍ത്ഥ്, ഈ ഭീരുക്കള്‍ ഇത്രത്തോളം അധഃപതിക്കും. ഞാനും ഇത് അനുഭവിച്ചതാണ്. എനിക്ക് അറിയാം നിങ്ങള്‍ ശക്തനായി തന്നെ നില്‍ക്കുമെന്നും ചോദ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടേയിരിക്കുമെന്നും. ഞങ്ങള്‍ കൂടുതല്‍ ശക്തി പകരാന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്'- പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.

കഴിഞ്ഞദിവസമാണ് തന്റെ ഫോണ്‍ നമ്പര്‍ ബിജെപി അംഗങ്ങള്‍ ലീക്ക് ചെയ്‌തെന്ന് സിദ്ധാര്‍ത്ഥ് അറിയിച്ചത്. അഞ്ഞൂറോളം ഫോണ്‍കോളുകള്‍ തനിക്ക് വന്നെന്നും അതിലൂടെ വധഭീഷണിയും ബലാംത്സംഗ ഭീഷണിയുമാണ് വന്നതെന്നും പറഞ്ഞുകൊണ്ട് നടന്‍ ട്വീറ്റ് ചെയ്തിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :