പിറന്നാള്‍ ആഘോഷിച്ച് സിദ്ധാര്‍ത്ഥ്, 'മഹാസമുദ്രം' ഫസ്റ്റ് ലുക്ക് റിലീസ് ചെയ്ത് നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്| Last Modified ശനി, 17 ഏപ്രില്‍ 2021 (17:32 IST)

വരാനിരിക്കുന്ന തെലുങ്ക് ആക്ഷന്‍-ഡ്രാമയാണ് മഹാസമുദ്രം. സിദ്ധാര്‍ത്ഥ്,അദിതി റാവു ഹൈദരി, അനു ഇമ്മാനുവല്‍, ശര്‍വാനന്ദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സിദ്ധാര്‍ത്ഥിന്റെ 42-ാം ജന്മദിനത്തോടനുബന്ധിച്ച് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.


അജയ് ഭൂപതിയാണ് സംവിധാനം ചെയ്യുന്ന ചിത്രം എകെ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ നിര്‍മ്മാതാവ് അനില്‍ സുങ്കരയാണ് നിര്‍മ്മിക്കുന്നത്. തെലുങ്കിലും തമിഴിലുമായി ഒരേസമയം ചിത്രീകരിച്ച മഹാസമുദ്രം ഓഗസ്റ്റ് 19 ന് തീയറ്ററുകളില്‍ എത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :