സിദ്ധാർത്ഥ് ഭരതന്‍റെ ‘ചതുരം’ വരുന്നു, റോഷൻ മാത്യുവും സ്വാസികയും പ്രധാനവേഷങ്ങളിൽ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 10 ഫെബ്രുവരി 2021 (15:22 IST)
തന്റെ പുതിയ ചിത്രത്തിന്റെ ജോലികൾ ആരംഭിച്ചുകഴിഞ്ഞു. ‘ചതുരം’ എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ വിജയ്, റോഷൻ മാത്യു, ശാന്തി ബാലചന്ദ്രൻ, അലൻസിയർ ലെ ലോപ്പസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റ്സ്, യെല്ലോവ് ബേർഡ് പ്രൊഡക്ഷൻസ് ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

വിനോയ് തോമസും സിദ്ധാർത്ഥും ചേർന്നാണ് ചിത്രത്തിന്റെ രചന. പ്രദീഷ് വർമ്മ ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിങ്ങും നിർവഹിക്കുന്നു. പ്രശാന്ത് പിള്ളയുടെതാണ് സംഗീതം.സിദ്ധാർത്ഥ് ഭരതന്റെ ‘ജിന്ന്’ റിലീസിനൊരുങ്ങുകയാണ്. സൗബിൻ സാഹിർ ആണ് പ്രധാന വേഷത്തിലെത്തുന്നത്. നേരത്തെ ഷൂട്ടിംഗ് പൂർത്തിയായെങ്കിലും കൊറോണോ വ്യാപനത്തെ തുടർന്ന് റിലീസ് വൈകുകയായിരുന്നു. രാജേഷ് ഗോപിനാഥനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശാന്തി ബാലചന്ദ്രൻ, ലിയോണ, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :