അരവിന്ദ് സ്വാമി ചിത്രം ആമസോണ്‍ പ്രൈമില്‍ ? നായിക ത്രിഷ !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 26 ഓഗസ്റ്റ് 2020 (20:26 IST)
അരവിന്ദ് സ്വാമി - ചിത്രം ചതുരംഗ വേട്ടൈ 2 ഒടിടി റിലീസിന് ഒരുങ്ങുകയാണ്. എൻ‌വി നിർമ്മൽ കുമാർ സംവിധാനം ചെയ്ത ചിത്രം ഈ വർഷം ആദ്യം തീയറ്ററുകളിൽ എത്തേണ്ടതായിരുന്നു. ഇപ്പോഴിതാ തിയറ്റർ റിലീസ് ഒഴിവാക്കാൻ സാധ്യതയുണ്ടെന്നാണ് ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്യുന്നത്.

ചിത്രത്തിന്റെ നിർമ്മാതാവായ മനോബാല ആമസോൺ പ്രൈം വീഡിയോയുമായി ചർച്ചകൾ ആരംഭിച്ചുവെന്നും പറയുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ 'സൂരറൈ പോട്ര്' ഓടിടി റിലീസ് ചെയ്യുന്നു എന്ന് പ്രഖ്യാപിച്ചത് അടുത്തിടെയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :