മമ്മൂക്കയുടെ ആരാധിക; പ്രിയ നായകനെ കാണാന്‍ ശോഭന എത്തി, ചിത്രം ഏറ്റെടുത്ത് ആരാധകര്‍

രേണുക വേണു| Last Modified ബുധന്‍, 15 ഡിസം‌ബര്‍ 2021 (08:07 IST)

മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടി ശോഭന. മമ്മൂട്ടിയുടെ സിനിമയുടെ സെറ്റിലെത്തിയാണ് ശോഭന പ്രിയ നായകനെ കണ്ടത്. 'നായകനെ കണ്ടു, ആരാധികയുടെ നിമിഷം' എന്ന ക്യാപ്ഷനോടെയാണ് ശോഭന മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിമിഷനേരം കൊണ്ട് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. സിബിഐ അഞ്ചാം ഭാഗത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. ഈ സിനിമയുടെ സെറ്റിലെത്തിയാണ് ശോഭന മമ്മൂട്ടിയെ കണ്ടത്.

മലയാള സിനിമയില്‍ ഏറെ ആഘോഷിക്കപ്പെട്ട പ്രണയ ജോഡികളാണ് മമ്മൂട്ടിയും ശോഭനയും. ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. മഴയെത്തും മുന്‍പെ, യാത്ര, കളിയൂഞ്ഞാല്‍, പപ്പയുടെ സ്വന്തം അപ്പൂസ്, ഗോളാന്തരവാര്‍ത്ത, കാണാമറയത്ത്, കളിക്കളം, വല്യേട്ടന്‍ തുടങ്ങി ഒരുപിടി നല്ല സിനിമകളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചു. സിനിമയിലെ സഹപ്രവര്‍ത്തകന്‍ എന്നതിലുപരി മമ്മൂട്ടിയും ശോഭനയും വളരെ അടുത്ത സുഹൃത്തുക്കളാണ്.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :