കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 13 ഡിസംബര്‍ 2021 (10:48 IST)
മലയാളി സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന 'സിബിഐ5' യില്‍ ജഗതിയും ഉണ്ടാവും. ജഗതിയുടെ തിരുവനന്തപുരത്തെ വീട്ടിലാണ് ചിത്രീകരണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പത്രവാര്‍ത്ത പങ്കുവെച്ചുകൊണ്ട് അജു വര്‍ഗീസ് ജഗതി തിരിച്ചെത്തുന്ന സന്തോഷം പങ്കുവെച്ചു.
'ഇത്രയും കാലം കാത്തിരുന്ന വാര്‍ത്ത ലെജന്‍ഡ് തിരിച്ചെത്തുന്നു'- അജുവര്‍ഗീസ് കുറിച്ചു.
ഇക്കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി ലൊക്കേഷനില്‍ എത്തിയത്. എറണാകുളത്ത് ആകും ഷൂട്ടിങ്ങിന് തുടക്കമാകുക. തിരുവനന്തപുരം, ഹൈദരാബാദ്, ദില്ലി എന്നിവടങ്ങളാണ് മറ്റു പ്രധാന ലൊക്കേഷനുകള്‍.
മുകേഷ്, രണ്‍ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, സായ് കുമാര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ടാകും. അഖില്‍ ജോര്‍ജ്ജ് ഛായാഗ്രഹണവും ജേക്‌സ് ബിജോയ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു.