പ്രായം റിവേഴ്‌സ് ഗിയറില്‍ തന്നെ; നടി ശോഭനയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍

രേണുക വേണു| Last Modified തിങ്കള്‍, 4 ഒക്‌ടോബര്‍ 2021 (08:00 IST)

മലയാളികളുടെ പ്രിയപ്പെട്ട നടി ശോഭനയുടെ പുതിയ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മാതൃഭൂമി ഗൃഹലക്ഷ്മി മാഗസിന് വേണ്ടിയുള്ള താരത്തിന്റെ ഫോട്ടോഷൂട്ടാണ് ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. സ്റ്റൈലിഷായാണ് താരത്തെ ഈ ചിത്രങ്ങളില്‍ കാണുന്നത്.

51 വയസ് കഴിഞ്ഞ ശോഭനയുടെ പുതിയ ചിത്രങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. മമ്മൂട്ടിയേയും മഞ്ജു വാര്യരേയും പോലെ ശോഭനയുടെ പ്രായവും റിവേഴ്‌സ് ഗിയറിലാണെന്ന് ആരാധകര്‍ പറയുന്നു.


മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായി 230 ല്‍ അധികം സിനിമകളില്‍ ശോഭന അഭിനയിച്ചിട്ടുണ്ട്. നല്ലൊരു നര്‍ത്തകി കൂടിയാണ് താരം.

1984 ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാരംഗത്തേക്ക് എത്തിയത്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയ പ്രമുഖ നടന്‍മാരുടെയെല്ലാം നായികയായി ശോഭന അഭിനയിച്ചിട്ടുണ്ട്.

മികച്ച നടിക്കുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ ശോഭന നേടിയിട്ടുണ്ട്. വരനെ ആവശ്യമുണ്ട് എന്ന സിനിമയിലാണ് ശോഭന മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :