അനിരുദ്ധിന്റെ സംഗീതത്തിൽ മനോഹരമായ പ്രണയഗാനം,'ഇന്ത്യൻ 2'ലെ രണ്ടാമത്തെ പാട്ട്, ലിറിക്കൽ വീഡിയോ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 29 മെയ് 2024 (13:35 IST)
കമൽഹാസന്റെ ആരാധകർ കാത്തിരിക്കുന്ന 'ഇന്ത്യൻ 2' ജൂലൈ 12ന് തിയേറ്ററുകളിൽ എത്തും.ഷങ്കർ സംവിധാനം ചെയ്ത സിനിമയിലെ രണ്ടാമത്തെ ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.നീലൊരപ്പം എന്ന് തുടങ്ങുന്ന പാട്ടിന് അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയിരിക്കുന്നത്.താമരെയാണ് വരികൾ എഴുതിയിരിക്കുന്നത്.എബി വിയും ശ്രുതിക സമുദ്രളയും ചേർന്ന് ആലപിച്ച ഗാനത്തിന്റെ ലിറിക്കൽ വീഡിയോ കാണാം.

സിദ്ധാർത്ഥും രാകുൽ പ്രീത് സിംഗുമാണ് ഗാനരംഗത്ത്. രണ്ടാളും ഒന്നിക്കുന്ന പ്രണയഗാനരംഗമാണ് ലിറിക്കൽ വീഡിയോയിൽ കാണാനാകുന്നത്. ജൂണിൽ റിലീസ് എത്തേണ്ടിയിരുന്ന സിനിമ ജൂലൈയിലേക്ക് മാറ്റുകയായിരുന്നു. ചിത്രത്തിൻറെ മൂന്നാം ഭാഗവും ഒരുങ്ങുന്നുണ്ട്. ഇക്കാര്യം കമൽഹാസൻ തന്നെയാണ് അറിയിച്ചത്.
'ഇന്ത്യൻ 2' തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും.ഓഡിയോ ലോഞ്ച് ജൂൺ ഒന്നിന് ചെന്നൈയിൽ നടക്കും. രജനികാന്ത്, ചിരഞ്ജീവി, മണിരത്നം തുടങ്ങി വിവിധ ചലച്ചിത്രമേഖലകളിൽ പ്രമുഖർ പങ്കെടുക്കും. 25 വർഷങ്ങൾക്ക് ശേഷം കമൽഹാസനും ഷങ്കറും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ വലുതാണ്. 12 ജൂലൈയിലാണ് സിനിമയുടെ റിലീസ്.

ഇന്ത്യൻ 2 നിർമ്മിക്കുന്നത് സുഭാസ്‌കരൻ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷൻസും കമൽ ഹാസൻറെ രാജ്കമൽ ഫിലിംസും ഉദയനിധി സ്റ്റാലിൻറെ റെഡ് ജയൻറ് മൂവീസും ചേർന്നാണ്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :