'ജീവിതത്തിന്റെ അടുത്ത ഭാഗത്തിലേക്ക്'; നടി ഷംന കാസിം വിവാഹിതയാകുന്നു

രേണുക വേണു| Last Modified ബുധന്‍, 1 ജൂണ്‍ 2022 (15:36 IST)

നടിയും മോഡലുമായ ഷംന കാസിം വിവാഹിതയാകുന്നു. ബിസിനസ് കണ്‍സള്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് വരന്‍. ജെസിബി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനിദ്.

ഷംന തന്നെയാണ് വിവാഹ വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഷാനിദിന് ഒപ്പമുള്ള ചിത്രങ്ങള്‍ ഷംന പങ്കുവെച്ചു.'കുടുംബത്തിന്റെ അനുഗ്രഹത്തോടെ എന്റെ ജീവിതത്തിന്റെ അടുത്ത ഭാഗത്തേക്ക് ചുവടുവെക്കുന്നു' എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് താരം കുറിച്ചത്. നടിയും അവതാരകയുമായ പേളി മാണി, രചന നാരായണന്‍കുട്ടി, ശില്‍പ ബാല, നൃത്തസംവിധായകരായ ശേഖര്‍ മാസ്റ്റര്‍, നീരവ് ബവ്‌ലേജ തുടങ്ങി നിരവധി പേരാണ് താരത്തിന് ആശംസകളുമായെത്തിയത്.

സിനിമാ ലോകത്ത് പൂര്‍ണ എന്ന പേരിലും അറിയപ്പെടുന്ന നടിയാണ് ഷംന. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ സജീവമാണ് താരം. 2004-ല്‍ കമല്‍ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് നര്‍ത്തകി കൂടിയായ ഷംന സിനിമ രംഗത്തെത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :