1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Shamna kasim about her pregnancy

കല്യാണത്തിന് മുന്നെ ഗർഭിണിയായിരുന്നോ? സംശയങ്ങൾക്ക് മറുപടിയുമായി ഷംന കാസിം

shamna kasim
മലയാളത്തിലും തമിഴിലുമെല്ലാം തിളങ്ങി നിന്നിരുന്ന മലയാളികളുടെ സ്വന്തം ഷംന കാസിം അടുത്തിടെയാണ് വിവാഹിതയായത്. വിവാഹത്തിന് ശേഷം കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താരം. ഏഴ് മാസം ഗർഭിണിയായിരിക്കുമ്പോഴായിരുന്നു ഷംനയുടെ ബേബി ഷവർ ചടങ്ങുകൾ കഴിഞ്ഞത്. എന്നാൽ വിവാഹം കഴിഞ്ഞ് വെറും മൂന്ന് മാസങ്ങളായിരിക്കവെയായിരുന്നു ചടങ്ങുകൾ. ഇതിന് പിന്നാലെ ഉയർന്ന് വന്ന ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് താരം.
 
തൻ്റെ വിവാഹം നിക്കാഹ് ജൂണിൽ കഴിഞ്ഞതായിരുന്നുവെന്നും അതിന് ശേഷം ഭർത്താവുമൊത്ത് ലിവിംഗ് ടുഗതറിലായിരുന്നുവെന്നും ഷംന പറയുന്നു. വളരെ സ്വകാര്യമായ ഒരു ചടങ്ങായിരുന്നു അത്. എൻ്റെ കുടുംബം മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. നിക്കാഹ് കഴിഞ്ഞാൽ ചിലർ ഒരുമിച്ചും ചിലർ രണ്ടായിട്ടും ആയിരിക്കും താമസിക്കുക. ഞങ്ങൾ നിക്കാഹ് കഴിഞ്ഞ് ലിവിംഗ് ടുഗതെറിൽ ആയിരുന്നു. നിക്കാഹ് കഴിഞ്ഞ് 2 മാസത്തിൽ വിവാഹം നടത്താമെന്നാണ് കരുതിയത്. എന്നാൽ 3-4 സിനിമകൾ ഞാൻ ചെയ്യുന്നുണ്ടായിരുന്നു. അതിനാൽ അത് നീണ്ടുപോവുകയായിരുന്നു. ഷംന പറഞ്ഞു.
 
താനിപ്പോൾ ഒൻപതാം മാസത്തിലാണുള്ളതെന്നും ജീവിതത്തിലെ തന്നെ ഏറ്റവും സന്തോഷകരമായ സമയത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും താരം പറയുന്നു. പുറത്തിറങ്ങാനിരിക്കുന്ന തെലുങ്ക് സിനിമയായ ദസറയിലും തമിഴ് ചിത്രം ഡെവിളിലും ഷംന അഭിനയിക്കുന്നുണ്ട്. ഡി14, ശ്രീദേവി ഡ്രാമ കമ്പനി എന്നീ ടെലിവിഷൻ പരിപാടികളും ഗർഭിണിയായിരിക്കെയാണ് താൻ പൂർത്തിയാക്കിയതെന്നും താരം പറയുന്നു.
 
അടുത്ത ലേഖനം
'റാം' റിലീസ് ഓണത്തിന് ? പുതിയ വിവരങ്ങള്‍