അനുബന്ധ വാര്‍ത്തകള്‍
- Coolie: കൂലിയിലെ ദാഹ ആകേണ്ടിയിരുന്നത് ഷാരൂഖ് ഖാൻ; രക്ഷപ്പെട്ട് ഓടിയതാണെന്ന് ആരാധകര്‍
- Jailer 2: ജയിലർ 2 വിൽ നിറഞ്ഞ് സൂപ്പർതാരങ്ങൾ; മോഹൻലാലിന് പിന്നാലെ ഷാരൂഖ് ഖാനും നാഗാർജുനയും?
- Shah Rukh Khan: 'വയസായില്ലേ, വിരമിച്ചൂടേ?'; ഷാരൂഖിനെ പരിഹസിക്കാന്‍ വന്നവന് ഇതിലും മികച്ച മറുപടി ഇല്ല!
- ഷൂട്ടിങ്ങിനിടെ സൈക്കിളില്‍ നിന്നു വീണ് ഓര്മ നഷ്ടമായി; കജോളിനായി അജയ് ദേവ്ഗണിനെ വിളിച്ചുവരുത്തി ഷാരൂഖ്
- Shah Rukh Khan: 'നമുക്കൊരു വൈകുന്നേരം ഒന്നിച്ചുകൂടാം': മോഹൻലാലിനോട് ഷാരൂഖ് ഖാൻ
Shah Rukh Khan: പല്ല് തേയ്ക്കുന്നതൊക്കെ ഒരു കൈ കൊണ്ട്, ഭേദമാകാൻ രണ്ട് മാസമെടുക്കും: ഷാരൂഖ് ഖാൻ
സീരിസിന്റെ ട്രെയ്‌ലർ ലോഞ്ചിൽ ഷാരൂഖ് ഖാനും പങ്കെടുത്തിരുന്നു.
ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകനായ ആര്യൻ ഖാൻ ആദ്യമായി സംവിധാനം ചെയ്യുന്ന സീരിസ് ആണ് ദ് ബാഡ്‌സ് ഓഫ് ബോളിവുഡ്. ബോളിവുഡ് ഇൻഡസ്ട്രിയെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ സീരിസ് ഒരു പക്കാ മാസ്സ് സ്വഭാവത്തിൽ ആണ് ഒരുങ്ങുന്നതെന്നാണ് സൂചന. സീരിസിന്റെ ട്രെയ്‌ലർ ലോഞ്ചിൽ ഷാരൂഖ് ഖാനും പങ്കെടുത്തിരുന്നു.
ലോഞ്ചിൽ പങ്കെടുക്കാനെത്തിയ ഷാരൂഖ് ഖാന്റെ ലുക്ക് ചർച്ചയാകുന്നു. വലതു കയ്യിൽ സ്ലിങ് ഇട്ട് വേദിയിലേക്ക് കടന്നുവന്ന കിങ് ഖാന് ഇതെന്തു പറ്റിയെന്നാണ് ആരാധകർ ചോദിച്ചത്. കയ്യിൽ എന്തുപറ്റിയെന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായെത്തിയിരിക്കുകയാണ് ഷാരുഖ് ഇപ്പോൾ. അല്പം തമാശയും കൂട്ടിക്കലർത്തിയായിരുന്നു ഷാരുഖിന്റെ മറുപടി.
'എന്റെ തോളിന് എന്ത് പറ്റി എന്ന് എല്ലാവരും ചോദിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. എന്റെ തോളിന് ചെറിയ പരിക്ക് പറ്റിയിരുന്നു. അതുകൊണ്ട് ചെറിയൊരു ശസ്ത്രക്രിയ നടത്തി, അത്ര ചെറുതല്ല- കുറച്ച് വലുതാണ്. അതിനാൽ എനിക്ക് സുഖം പ്രാപിക്കാൻ ഒന്നോ രണ്ടോ മാസമെടുക്കും. പക്ഷേ കുഴപ്പമില്ല... എന്റെ ദേശീയ അവാർഡ് പിടിക്കാൻ എനിക്ക് ഒരു കൈ മാത്രം മതി.
മാത്രമല്ല, ഞാനിപ്പോൾ മിക്ക കാര്യങ്ങളും ചെയ്യുന്നത് എന്റെ ഒറ്റക്കൈ കൊണ്ടാണ്. ഭക്ഷണം കഴിക്കുന്നതും പല്ലു തേക്കുന്നതുമൊക്കെ. എല്ലാവരുടെയും സ്നേഹം പൂർണ ഹൃദയത്തോടെ സ്വീകരിക്കുന്ന കാര്യം വരുമ്പോൾ മാത്രമാണ് രണ്ട് കയ്യും ഇല്ലാത്തതിന്റെ നഷ്ടം എനിക്ക് തോന്നുന്നത്', ഷാരുഖ് കൂട്ടിച്ചേർത്തു.