കെ ആര്‍ അനൂപ്|
Last Modified വെള്ളി, 26 ജൂണ്‍ 2020 (11:43 IST)
മലയാളത്തിന്റെ ആക്ഷൻ കിങ്
സുരേഷ് ഗോപിയുടെ അറുപത്തിയൊന്നാം ജന്മദിനമാണ് ഇന്ന്. പ്രിയ നടൻറെ ജന്മദിനം ആഘോഷമാക്കുവാനായി അദ്ദേഹത്തിൻറെ 250മത്തെ സിനിമയുടെ
ഫസ്റ്റ് ലുക്ക് പോസ്റ്റർ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. മാസ്സ് ലുക്കിലുള്ള സുരേഷ് ഗോപിയെ പോസ്റ്ററിൽ കാണാം.
നരച്ച താടിയും കട്ടിമീശയുമായുളള സുരേഷ് ഗോപിയുടെ ഫസ്റ്റ് പോസ്റ്റർ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ആക്ഷനും മാസ് ഡയലോഗുകൾക്കും സാധ്യതയുള്ള ചിത്രം കൂടിയാണിത്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കോട്ടയം അച്ചായന്റെ വേഷത്തിലാണ് സുരേഷ് ഗോപിയെത്തുന്നത്.
പുലിമുരുകൻ, പോക്കിരിരാജ, രാമലീല എന്നിങ്ങനെയുള്ള ഹിറ്റ് ചിത്രങ്ങളൊരുക്കിയ ടോമിച്ചൻ മുളകുപാടമാണ് ഈ സുരേഷ് ഗോപി ചിത്രം നിർമ്മിക്കുന്നത്. കുടുംബ പ്രേക്ഷകർക്കും യുവാക്കൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഇതെന്ന് അണിയറപ്രവർത്തകർ പറയുന്നു.
നവാഗതനായ മാത്യൂസ് തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സി ഐ എ, പാവാട തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥയെഴുതിയ ഷിബിൻ ഫ്രാൻസിസ് ആണ് തിരക്കഥ.