'സാറ്റര്‍ഡേ നൈറ്റ്' റിലീസിന് നാല് നാളുകള്‍ കൂടി, നിവിന്‍ പോളിയുടെ മറ്റൊരു ഹിറ്റ് ആകുമോ ?
കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 31 ഒക്‌ടോബര്‍ 2022 (10:59 IST)
നിവിന്‍ പോളി നായകനായി എത്തുന്ന 'സാറ്റര്‍ഡേ നൈറ്റ്' റിലീസിന് നാല് നാളുകള്‍ കൂടി. ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റോടെയാണ് സിനിമ സെന്‍സര്‍ ചെയ്തിരിക്കുന്നത്.
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത പന്ത്രണ്ടാമത്തെ ചിത്രം കൂടിയാണിത്. ഫ്രണ്ട്ഷിപ്പിന്റെ കഥ പറയുന്ന സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് നിവിന്‍ പോളിയും അഭിനേതാക്കളും.
നിവിന്‍ പോളിക്കൊപ്പം സിജു വില്‍സന്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍, മാളവിക, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.
അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് സിനിമയുടെ നിര്‍മ്മാണം.