1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Scared to walk, actor Salim Kumar on his leg condition

നടക്കാന്‍ വല്ലാത്ത പേടിയുണ്ട്, കാലിന്റെ അവസ്ഥയെക്കുറിച്ച് നടന്‍ സലിംകുമാര്‍

Scared to walk
വീണ് കാലൊടിഞ്ഞതിനാല്‍ ഇപ്പോള്‍ നടക്കാന്‍ പേടിയാണെന്ന് നടന്‍ സലിംകുമാര്‍.മണികണ്ഠന്‍ പട്ടാമ്പിയും സലിം ഹസനും ചേര്‍ന്ന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'പഞ്ചായത്ത് ജെട്ടി'എന്ന സിനിമയുടെ പൂജ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
''ഞാന്‍ സുഖമില്ലാതെ ഇരിക്കുകയായിരുന്നു. ഒരു കണ്ണട വാങ്ങാന്‍ ഒരു കടയില്‍ കയറിയതാണ്. ഒരു സ്റ്റെപ്പ് കണ്ടില്ല. ഇങ്ങനെ ഇരുന്ന കാല് ഇങ്ങനെ ആയിപ്പോയി. ഒരു മാസം കഴിഞ്ഞിട്ടും കാലു ശരിയായിട്ടില്ല. നടക്കാന്‍ വല്ലാത്ത പേടിയുണ്ട്. രണ്ടുമൂന്നു പ്രാവശ്യം വീണ്ടും ഇതിനിടയ്ക്ക് വീണു. അപ്പൊ മനസ്സ് പറഞ്ഞു വയസ്സ് 54 ആയി. എന്നാലും ഇന്ന് ഈ പൂജയ്ക്ക് വന്നത് ഇവരോടുള്ള ഒരു ആരാധന കൊണ്ടാണ്. മണികണ്ഠനും റിയാസും സ്‌നേഹയും മറിമായത്തിലെ ഓരോ ആര്‍ട്ടിസ്റ്റുകളോടും വലിയ ഇഷ്ടമാണ്. ഓരോ എപ്പിസോഡ് കഴിയുമ്പോഴും ഇവരെയൊക്കെ വിളിക്കാറുണ്ട്. ഇനി കാണാനായിട്ട് എപ്പിസോഡുകളൊന്നും ബാക്കിയില്ല, തുടക്കം മുതല്‍ അവസാനം വരെ ഞാന്‍ കണ്ടിട്ടുണ്ട്.',-സലിംകുമാര്‍ പറഞ്ഞു.
 
 
 
 
അടുത്ത ലേഖനം
പ്രണവ് ഇനി ജോലിക്കാരന്‍,ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം സെക്കന്‍ഡുകള്‍ കൊണ്ട് സന്തോഷമായി മാറ്റി യൂസുഫലി, വീഡിയോ