ഓപ്പറേഷന്‍ ജാവ ടീം വീണ്ടും, റിലീസ് പ്രഖ്യാപിച്ച് സൗദി വെള്ളക്ക

കെ ആര്‍ അനൂപ്| Last Modified വെള്ളി, 15 ഏപ്രില്‍ 2022 (08:58 IST)

ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം തരുണ്‍ മൂര്‍ത്തി അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സൗദി വെള്ളക്ക. തരുണ്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. ഓപ്പറേഷന്‍ ജാവ പോലെ റിയലിസ്റ്റിക്ക് രീതിയില്‍ തന്നെയാകും ഈ ചിത്രവും ഒരുങ്ങുന്നത്. തീരപ്രദേശത്ത് താമസിയ്ക്കുന്ന ഒരു കൂട്ടം സാധാരണക്കാരുടെ കഥ പറയുന്ന സിനിമ കൂടിയാണിത്. റിലീസ് പ്രഖ്യാപിച്ചു. മെയ് 20 ന് തിയേറ്ററുകളിലെത്തും.















A post shared by Saudi Vellakka (@saudi_vellakka)

'ഈ സിനിമ നിങ്ങളെ ആഴത്തില്‍ ചിന്തിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
വെള്ളക്ക ശുദ്ധമാണ്.ഗിമ്മിക്കുകളും ട്വിസ്റ്റുകളുമില്ലാതെ'-എന്നാണ് തരുണ്‍ മൂര്‍ത്തി ചിത്രത്തെ കുറിച്ച് പറഞ്ഞത്.
പുതുമുഖ നടി ദേവി വര്‍മ്മയാണ് നായിക.ലുക്മാന്‍, ബിനു പപ്പു, സുധിക്കോപ്പാ,ഗോകുലന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
തൊണ്ടി മുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഉര്‍വശി തിയേറ്റേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :