'രാഷ്ട്രീയക്കാര്‍ സ്വയം നന്നായിട്ട് വേണം നാട് നന്നാക്കാന്‍'; 'സന്ദേശം' വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞതിനെക്കുറിച്ച് സത്യന്‍ അന്തിക്കാട്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 23 മാര്‍ച്ച് 2022 (09:58 IST)

1991ല്‍ സത്യന്‍ അന്തിക്കാട്- ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമാണ് സന്ദേശം. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സിനിമ നല്‍കുന്ന സന്ദേശത്തെക്കുറിച്ച് രണ്ടഭിപ്രായം ആളുകള്‍ക്കിടയില്‍ ഇപ്പോഴുമുണ്ട്. കേരളത്തിലെ അരാഷ്ട്രീയ സിനിമയാണെന്ന് ചിലര്‍ വാദിക്കുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം താന്‍ സിനിമയില്‍ എന്താണ് പറയാന്‍ ഉദ്ദേശിച്ചതെന്ന് സംവിധായകന്‍ തന്നെ വെളിപ്പെടുത്തി.
സന്ദേശം എന്ന ചിത്രത്തിനെ അരാഷ്ട്രീയമെന്ന് മുദ്രകുത്താനാണ് ഒരുവിഭാഗം ശ്രമിച്ചതെന്നാണ് സത്യന്‍ അന്തിക്കാട് പറഞ്ഞു തുടങ്ങി. സ്വന്തം കുടുംബത്തെയോ ജീവിതത്തെയോ നോക്കാത്തവര്‍ രാഷ്ട്രീയത്തില്‍ വരുന്നതിനെയാണ് സിനിമ വിമര്‍ശിച്ചതെന്നും സന്ദേശത്തില്‍ അരാഷ്ട്രീയത ഇല്ലെന്നും അദ്ദേഹം പറയുന്നു.

രാഷ്ട്രീയക്കാര്‍ സ്വയം നന്നായിട്ട് വേണം നാട് നന്നാക്കാനെന്നാണ് സിനിമയിലൂടെ പറയാന്‍ ശ്രമിച്ചതെന്ന് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ഡെലിഗേറ്റുകളുമായി സംവദിക്കവെ അദ്ദേഹം വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :