1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Sathyan And Sreeni Story

ശ്രീനിയുടെ അസുഖം ആഘോഷമാക്കുന്നവര്‍ക്ക്‌ മറുപടിയുമായി സത്യന്‍ അന്തിക്കാട്

Sathyan Anthikkad
നടന്‍ ശ്രീനിവാസന്‍റെ അസുഖത്തെ സംബന്ധിച്ച നിരവധി അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയ വഴിയും ചില മാധ്യമങ്ങള്‍ വഴിയും പ്രചരിച്ചതിനെതിരെ മറുപടിയുമായി സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഇപ്പോഴത്തെ ‘അസുഖം ആഘോഷമാക്കുന്ന’ കലാപരിപാടിയെയും ഭാവിയില്‍ ശ്രീനി തന്‍റെ സിനിമകളില്‍ ഉള്‍പ്പെടുത്തുമെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്.
 
സത്യന്‍ അന്തിക്കാടിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
 
അസുഖം ആഘോഷമാക്കുന്ന കാലം-
 
രാവിലെ മുതല്‍ ഫോണ്‍ കോളുകളുടെ ബഹളമാണ്‌.
"ശ്രീനിവാസനെന്തു പറ്റി?"
 
ആരോഗ്യകാര്യത്തില്‍ എറ്റവുമധികം ശ്രദ്ധിക്കുന്ന ശ്രീനിവാസന്‌ കാര്യമായെന്തോ തകരാറു പറ്റി എന്ന രീതിയിലാണ്‌ വാര്‍ത്തകള്‍ പ്രചരിക്കുന്നത്‌. ചില മാധ്യമങ്ങളില്‍ എന്റെ പേരിലും കണ്ടു ചില വിശദീകരണങ്ങള്‍. വ്യക്തമായ വിവരം വിനീത്‌ എഴുതിയിട്ടുണ്ട്‌. അതു തന്നെയാണ്‌ ശരി. ഷുഗര്‍ ലെവലിലെ വ്യത്യാസവും അല്‍പം ഉയര്‍ന്ന ബി പി യും. അത് നോര്‍മ്മലായാല്‍ ആശുപത്രി വിടും.
 
കടുത്ത ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ തമാശയാക്കി മാറ്റുന്ന ആളാണല്ലോ ശ്രീനിവാസന്‍. ഈ കോലാഹലങ്ങളും ചിരിപ്പിക്കുന്ന ദൃശ്യങ്ങളായി ശ്രീനിവാസന്‍ ചിത്രങ്ങളില്‍ ഇനി കടന്നുവന്നേക്കാം. അസുഖം ആഘോഷമാക്കുന്നവര്‍ക്ക്‌ അതു തന്നെയാണ്‌ മറുപടി!
About Writer
BIJU
അടുത്ത ലേഖനം
മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം വരുന്നു, എംടി തിരക്കഥയെഴുതുന്നു!