അനുബന്ധ വാര്‍ത്തകള്‍
- ദിലീപിന്റെ ഭാഗ്യ ദിവസം ! അന്ന് റിലീസ് ആയ സിനിമകള്‍ ഇന്നും മലയാളികള്‍ കാണാന്‍ കൊതിക്കുന്നത്
- സൂപ്പര്‍താര ചിത്രത്തിനിടെ കാരവനില്‍ ഒളിക്യാമറ; രാധികയുടെ ആരോപണത്തില്‍ അന്വേഷണത്തിനു സാധ്യത
- സിനിമയില്‍ ശക്തി കേന്ദ്രങ്ങളില്ല; പവര്‍ ഗ്രൂപ്പിനെ തള്ളി മമ്മൂട്ടിയും
- ഇത് ഒരു ദിവസം കൊണ്ട് ഉണ്ടായത് അല്ല,ചിട്ടയായ വ്യായാമം, ഉണ്ണി മുകുന്ദന്റെ ഫിറ്റ്നസിന് കൈയടിച്ച് ആരാധകര്‍
- ആരോപണങ്ങള്‍ വ്യാജം, എന്നെ തകര്‍ത്തു; പ്രതികരിച്ച് നടന് ജയസൂര്യ
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വെളിപ്പെടുത്തലുകള്‍ ചുമ്മാ ഷോയെന്ന് നടി ശാരദ
ഞാന്‍ 80 ലേക്ക് കടക്കുകയാണ്. റിപ്പോര്‍ട്ടിനെ കുറിച്ച് ജസ്റ്റിസ് ഹേമയാണ് ആധികാരികമായി പറയേണ്ടത്
Sarada
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള വെളിപ്പെടുത്തലുകള്‍ ചുമ്മാ ഷോ മാത്രമാണെന്ന് മുതിര്‍ന്ന നടി ശാരദ. എല്ലാവരും ഇപ്പോള്‍ ചിന്തിക്കേണ്ടത് വയനാടിനെ കുറിച്ചാണെന്നും ശാരദ പറഞ്ഞു. ജസ്റ്റിസ് ഹേമ കമ്മിറ്റിയില്‍ അംഗം കൂടിയായിരുന്നു ശാരദ. കമ്മിറ്റി അംഗത്തില്‍ നിന്നു തന്നെ ഇങ്ങനെയൊരു പ്രതികരണം ഉണ്ടായത് വരും മണിക്കൂറില്‍ വലിയ വിവാദമായേക്കും.
'വയനാട്ടില്‍ എത്രയോ പേര്‍ മരിച്ചു. അച്ഛനും അമ്മയുമില്ലാത്ത കുട്ടികള്‍. വലിയ ദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചത്. ഈ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഹേമ മാഡത്തോട് ചോദിക്കുന്നതാണ് നല്ലത്. അഞ്ചാറ് വര്‍ഷം മുന്‍പ് നടന്ന തെളിവെടുപ്പിനെ കുറിച്ച് ഓര്‍മയില്ല. റിപ്പോര്‍ട്ടില്‍ എന്താണ് ഞാന്‍ എഴുതിയതെന്നും ഓര്‍മയില്ല,' ശാരദ പറഞ്ഞു.
ഞാന്‍ 80 ലേക്ക് കടക്കുകയാണ്. റിപ്പോര്‍ട്ടിനെ കുറിച്ച് ജസ്റ്റിസ് ഹേമയാണ് ആധികാരികമായി പറയേണ്ടത്. താന്‍ കൂടി ഉള്‍പ്പെട്ട കമ്മിറ്റിയാണ് ഹേമ കമ്മിറ്റി. പക്ഷേ തന്നേക്കാള്‍ അറിവും പരിചയ സമ്പത്തും ജസ്റ്റിസ് ഹേമയ്ക്കാണെന്നും ശാരദ പറഞ്ഞു.