അനുബന്ധ വാര്‍ത്തകള്‍
- സിനിമയില്‍ ശക്തി കേന്ദ്രങ്ങളില്ല; പവര്‍ ഗ്രൂപ്പിനെ തള്ളി മമ്മൂട്ടിയും
- ഇത് ഒരു ദിവസം കൊണ്ട് ഉണ്ടായത് അല്ല,ചിട്ടയായ വ്യായാമം, ഉണ്ണി മുകുന്ദന്റെ ഫിറ്റ്നസിന് കൈയടിച്ച് ആരാധകര്‍
- ആരോപണങ്ങള്‍ വ്യാജം, എന്നെ തകര്‍ത്തു; പ്രതികരിച്ച് നടന് ജയസൂര്യ
- 'മേനേ പ്യാര് കിയ'യിലൂടെ പ്രീതി മുകുന്ദന് മലയാളത്തിലേക്ക്
- 'പാട്ട്, അടി, ആട്ടം'; പ്രഭുദേവയുടെ 'പേട്ട റാപ്പ്' സെപ്‌റ്റംബര്‍ 27 നു തിയറ്ററുകളില്‍
സൂപ്പര്‍താര ചിത്രത്തിനിടെ കാരവനില്‍ ഒളിക്യാമറ; രാധികയുടെ ആരോപണത്തില്‍ അന്വേഷണത്തിനു സാധ്യത
മലയാളത്തില്‍ താന്‍ അഭിനയിച്ച ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ കാരവനില്‍ ഒളിക്യാമറ വെച്ച് നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് രാധിക പറഞ്ഞത്
മലയാളത്തില്‍ ഒരു സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കെ കാരവനില്‍ ഒളിക്യാമറ വയ്ക്കുകയും പുരുഷന്‍മാര്‍ ആ ദൃശ്യങ്ങള്‍ കാണുന്നത് താന്‍ നേരിട്ടു കാണുകയും ചെയ്‌തെന്ന നടി രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം. ഇതുമായി ബന്ധപ്പെട്ട് താന്‍ പ്രത്യേക അന്വേഷണ സംഘവുമായി സംസാരിച്ചെന്ന് രാധിക വെളിപ്പെടുത്തി. എന്നാല്‍ ഈ വിഷയം സെന്‍സേഷണല്‍ ആക്കാന്‍ താല്‍പര്യമില്ലെന്നും നടി പറഞ്ഞു. രാധികയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ താരത്തില്‍ നിന്ന് പരാതി എഴുതി വാങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
മലയാളത്തില്‍ താന്‍ അഭിനയിച്ച ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ കാരവനില്‍ ഒളിക്യാമറ വെച്ച് നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് രാധിക പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസിനോടാണ് രാധികയുടെ വെളിപ്പെടുത്തല്‍. കാരവനില്‍ ഒളിക്യാമറ വെച്ച് നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ ലൊക്കേഷനില്‍ ഇരുന്ന് ചില പുരുഷന്‍മാര്‍ കണ്ടു. താന്‍ അതിനു ദൃക്സാക്ഷിയാണെന്നും രാധിക പറഞ്ഞു. പിന്നീട് കാരവനില്‍ വെച്ച് വസ്ത്രം മാറാന്‍ തനിക്കു പേടിയായിരുന്നെന്നും രാധിക കൂട്ടിച്ചേര്‍ത്തു.
രാമലീല, ഇട്ടിമാണി, പവി കെയര്‍ ടേക്കര്‍, ഗാംബിനോസ് തുടങ്ങിയവയാണ് രാധിക സമീപകാലത്ത് അഭിനയിച്ച മലയാള സിനിമകള്‍. ഏത് സിനിമ സെറ്റില്‍ വെച്ചാണ് ഇങ്ങനെയൊരു അുഭവം ഉണ്ടായതെന്ന് രാധിക വെളിപ്പെടുത്തിയിട്ടില്ല.