'അതെന്താ സിനിമയില്‍ ചുംബിച്ചാല്‍?' അച്ഛന്‍ സെയ്ഫിനോടും രണ്ടാം ഭാര്യയായ കരീനയോടും സാറാ അലി ഖാന്‍ ചോദിച്ചു

രേണുക വേണു| Last Modified വ്യാഴം, 12 ഓഗസ്റ്റ് 2021 (11:28 IST)

സെയ്ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെയും മകളും അറിയപ്പെടുന്ന അഭിനേത്രിയുമാണ് സാറാ അലി ഖാന്‍. തന്റെ 26-ാം ജന്മദിനം ആഘോഷിക്കുകയാണ് താരം ഇന്ന്. 2004 ലാണ് സെയ്ഫ് അലി ഖാനും അമൃതയും വേര്‍പിരിഞ്ഞത്. പിന്നീട് സെയ്ഫ് അലി ഖാന്‍ പ്രശസ്ത നടി കരീന കപൂറിനെ വിവാഹം കഴിച്ചു. അച്ഛന്‍ സെയ്ഫും അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ കരീനയും സാറയുടെ അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. സെയ്ഫിന്റെയും കരീനയുടെയും വീട്ടിലേക്ക് സാറ ഇടയ്ക്കിടെ എത്താറുണ്ട്.

സാറ തങ്ങളുടെ ജീവിതത്തില്‍ പലപ്പോഴും സ്വാധീനിച്ചിട്ടുണ്ടെന്ന് കരീനയും തുറന്നുപറഞ്ഞിട്ടുണ്ട്. വിവാഹശേഷം ഓണ്‍ സ്‌ക്രീനില്‍ പരസ്പരം ചുംബിച്ച് അഭിനയിക്കില്ലെന്ന് കരീനയും സെയ്ഫും തീരുമാനിച്ചിരുന്നു. എന്നാല്‍, സാറ ഈ തീരുമാനത്തെ ശക്തമായി എതിര്‍ത്തിരുന്നു.

'ഓണ്‍ സ്‌ക്രീനില്‍ ഞങ്ങള്‍ ചുംബിച്ച് അഭിനയിക്കില്ലെന്ന് സെയ്ഫ് അദ്ദേഹത്തിന്റെ മകള്‍ സാറയോട് പറഞ്ഞിരുന്നു. 'അയ്യേ..,' എന്നൊരു പ്രതികരണമായിരുന്നു ആ സമയത്ത് സാറയ്ക്ക്. നമ്മളെല്ലാവരും അഭിനേതാക്കാള്‍ ആണെന്നും രണ്ട് കഥാപാത്രങ്ങള്‍ സിനിമയില്‍ ചുംബിക്കുന്നതില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും സാറ ഞങ്ങളോട് പറഞ്ഞു,' കരീന വെളിപ്പെടുത്തി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :