'ലോക്ക് ഡൗണിന് സമാനമായ രണ്ടു ദിവസങ്ങള്‍',ഒരു പരിപൂര്‍ണ്ണ ലോക്ക് ഡൗണ്‍ ചിന്തിക്കാനെ വയ്യ: മനോജ് കെ ജയന്‍

കെ ആര്‍ അനൂപ്| Last Modified ശനി, 24 ഏപ്രില്‍ 2021 (11:10 IST)

ലോക്ക് ഡൗണിന് സമാനമായ രണ്ട് ദിവസങ്ങള്‍ ആണ് നമുക്ക് മുന്നിലുള്ളത്. എല്ലാം നല്ലതിനു വേണ്ടിയാണെന്ന് കരുതി എല്ലാവരും സഹകരിക്കുകയെന്ന അഭ്യര്‍ത്ഥനയുമായി മനോജ് കെ ജയന്‍. ഒരു പരിപൂര്‍ണ്ണ ലോക്ക് ഡൗണിനെ കുറിച്ച് ചിന്തിക്കാനേ വയ്യെന്നും അദ്ദേഹം പറഞ്ഞു.

'ലോക്ക് ഡൗണിന് സമാനമായ രണ്ടു ദിവസങ്ങള്‍ ഇന്നും, നാളെയും. ഒരു പരിപൂര്‍ണ്ണ ലോക്ക് ഡൗണ്‍ നമുക്കിനി ചിന്തിക്കാനെ വയ്യ എല്ലാം നല്ലതിനു വേണ്ടിയാണെന്ന് കരുതി എല്ലാവരും സഹകരിക്കുക,സൂക്ഷിക്കുക,ശ്രദ്ധിക്കുക. നല്ലതു മാത്രം സംഭവിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ.ശുഭദിനം'- മനോജ് കെ ജയന്‍ കുറിച്ചു.

ദുല്‍ഖര്‍ സല്‍മാന്റെ സലൂട്ട് എന്ന ചിത്രത്തിലാണ് അദ്ദേഹം ഒടുവിലായി അഭിനയിച്ചത്.രാജമാണിക്യത്തില്‍ മമ്മൂക്കയുടെ അനുജനായും സലൂട്ടില്‍ ദുല്‍ഖറിന്റെ ചേട്ടനായും അഭിനയിക്കാന്‍ സാധിച്ചതിന്റെ സന്തോഷവും നടന്‍ പങ്കുവെച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :