പ്രഭാസിനും വിജയ്ക്കും ഒപ്പം സിനിമകൾ, സഞ്ജയ് ദത്ത് ദക്ഷിണേന്ത്യൻ സിനിമകളിൽ സജീവമാകുന്നു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 19 ഡിസം‌ബര്‍ 2022 (14:43 IST)
'കെജിഎഫ് ചാപ്റ്റർ 2'ലെ സഞ്ജയ് ദത്ത് അവതരിപ്പിച്ച അധീര എന്ന കഥാപാത്രത്തെ പ്രേക്ഷകർ മറന്നു കാണില്ല.ദക്ഷിണേന്ത്യയിൽ നിന്നുള്ള കൂടുതൽ സംവിധായകർ ദത്തിനെ തങ്ങളുടെ സിനിമയിലേക്ക് ക്ഷണിക്കുന്നതും അതിനാലാണ്.
 
പ്രഭാസിനൊപ്പമുള്ള സംവിധായകൻ മാരുതിയുടെ അടുത്ത ചിത്രത്തിൽ സഞ്ജയ് ദത്തും ഉണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. വളരെ പ്രധാനപ്പെട്ട ഒരു വേഷമാണ് ഇതൊന്നും നെഗറ്റീവ് റോളിൽ അല്ല അദ്ദേഹം എത്തുന്നതെന്നും പറയപ്പെടുന്നു.
 
വിജയ് നായകനായ എത്തുന്ന ദളപതി 67 എന്ന ചിത്രത്തിലും സഞ്ജയ് അഭിനയിക്കും.ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സഞ്ജയ് വില്ലനായാണ് എത്തുന്നത്.
 
അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പ്രോജക്ട് കെ'യുടെ ഷൂട്ടിംഗും പ്രഭാസിനുണ്ട്. 'ആദിപുരുഷ്' റിലീസിനായി കാത്തിരിക്കുകയാണ് സിനിമ ലോകം.
 
 
 
 
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :