വിജയുടെ ആദ്യ പാന്‍-ഇന്ത്യന്‍ ചിത്രം, ഉറപ്പിച്ച് നിര്‍മ്മാതാവ്,'ദളപതി 67' പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 19 ഡിസം‌ബര്‍ 2022 (14:41 IST)
2021 ലെ ബ്ലോക്ക്ബസ്റ്റര്‍ 'മാസ്റ്റര്‍'ന് ശേഷം വിജയ്യും സംവിധായകന്‍ ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്ന 'ദളപതി 67' ഒരുങ്ങുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് 2023 ജനുവരിയില്‍ ആരംഭിക്കും.

ചിത്രത്തിന്റെ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും ഉടന്‍ പ്രഖ്യാപിക്കും. നിര്‍മ്മാതാവ് ധനഞ്ജയന്‍ ഒരു പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ 'ദളപതി 67' ഒരു പാന്‍-ഇന്ത്യന്‍ ചിത്രമായിരിക്കുമെന്ന് പറഞ്ഞതായി റിപ്പോര്‍ട്ട്. വിജയുടെ ആദ്യ പാന്‍-ഇന്ത്യന്‍ ചിത്രമായിരിക്കും ഈ ചിത്രമെന്ന് അദ്ദേഹം പറഞ്ഞു.

ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് ചിത്രത്തിന്റെ ഭാഗമാണെന്ന് നിര്‍മ്മാതാവ് ധനഞ്ജയന്‍ ആ അഭിമുഖത്തില്‍ സ്ഥിരീകരിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :