'വര്‍ഷങ്ങളായി അറിയുന്ന പ്രിയപ്പെട്ടവന്‍';പാല്‍തു ജാന്‍വറിന്റെ സംവിധായകന് കല്യാണം, ആശംസകളുമായി സിനിമ സുഹൃത്തുക്കള്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (10:36 IST)
പാല്‍തു ജാന്‍വറിന്റെ സംവിധായകന്‍ സംഗീത് പി രാജനും നടി ശ്രുതി സുരേഷും വിവാഹിതരായി.തിരുവല്ലയിലെ ശ്രീവല്ലഭ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത കല്യാണം ലളിതമായാണ് നടത്തിയത്. താരങ്ങള്‍ക്ക് ആശംസകളുമായി സിനിമ സുഹൃത്തുക്കള്‍.

'വര്‍ഷങ്ങളായി അറിയുന്ന, കൂടെ പ്രവര്‍ത്തിച്ച പ്രിയപ്പെട്ടവന്‍, പാല്‍തു ജാന്‍വറിന്റെ സംവിധായകന്‍ P Rajan വിവാഹിതനായി.. അഭിനേത്രി ശ്രുതി സുരേഷ് അണ് ജീവിതപങ്കാളി.. ഇരുവര്‍ക്കും വിവാഹാശംസകള്‍'- മിഥുന്‍ മാനുവല്‍ തോമസ് കുറിച്ചു.
'പാല്‍ത്തു ജാന്‍വര്‍ സംവിധായകന്‍ പ്രിയപ്പെട്ട സംഗീതും,നായിക ശ്രുതിയും വിവാഹിതരായി . ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകള്‍'-ബേസില്‍ ജോസഫ് കുറിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :