'വലിയ ലക്ഷ്യങ്ങളുണ്ട്'; വര്‍ക്ക്ഔട്ട് വീഡിയോയുമായി സംയുക്ത മേനോന്‍

സോഷ്യല്‍ മീഡിയയിലും സംയുകത സജീവമാണ്

രേണുക വേണു| Last Modified ബുധന്‍, 3 ഓഗസ്റ്റ് 2022 (14:41 IST)

ഫിറ്റ്നെസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത താരമാണ് സംയുക്ത മേനോന്‍. തന്റെ വര്‍ക്ക്ഔട്ട് വീഡിയോയും ചിത്രങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. അങ്ങനെയൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.A post shared by Samyuktha (@iamsamyuktha_)

'വീണ്ടും തിരിച്ചുവന്നിരിക്കുന്നു ! വലിയ ലക്ഷ്യങ്ങളും വലിയ പദ്ധതികളും. ഒരുപാട് ദൂരം പോകാനുണ്ട്' എന്ന ക്യാപ്ഷനോടെയാണ് സംയുക്ത വര്‍ക്ക്ഔട്ട് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയയിലും സംയുകത സജീവമാണ്. തന്റെ പുതിയ ചിത്രങ്ങള്‍ സംയുക്ത ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. പൊതു വേദികളിലും ഫോട്ടോഷൂട്ടുകളിലും വളരെ ഗ്ലാമറസായി വരാന്‍ സംയുക്ത പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

ലില്ലി, ഒരു യമണ്ടന്‍ പ്രേമകഥ, ഉയരെ, കല്‍ക്കി, എടക്കാട് ബറ്റാലിയന്‍, വെള്ളം, ആണും പെണ്ണും, വോള്‍ഫ് എന്നിവയാണ് സംയുക്തയുടെ ശ്രദ്ധേയമായ മലയാള സിനിമകള്‍. പൃഥ്വിരാജ് ചിത്രം കടുവയാണ് സംയുക്തയുടേതായി ഒടുവില്‍ ചെയ്തത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :