'എന്നെ താറടിക്കാനുള്ള ഒരു ശ്രമം നടക്കുന്നുണ്ട്'; ട്രോളുകള്‍ക്കെതിരെ ടിനി ടോം

തന്റെ മിമിക്രി എടുത്ത് ട്രോള്‍ ഉണ്ടാക്കി തന്നെ താറടിക്കാനുള്ള ഒരു ശ്രമം നടക്കുന്നുണ്ടെന്ന് ടിനി ടോം പറഞ്ഞു

രേണുക വേണു| Last Modified ബുധന്‍, 3 ഓഗസ്റ്റ് 2022 (11:42 IST)

സോഷ്യല്‍ മീഡിയ ട്രോളുകള്‍ക്കെതിരെ നടനും അവതാരകനുമായ ടിനി ടോം. തന്റെ മിമിക്രി എടുത്ത് ട്രോള്‍ ഉണ്ടാക്കി തന്നെ താറടിക്കാനുള്ള ഒരു ശ്രമം നടക്കുന്നുണ്ടെന്ന് ടിനി ടോം പറഞ്ഞു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ടിനി ടോം.

' ഒന്നുമാകാന്‍ സാധിക്കാത്ത ആളുകളുടെ രോദനമാണ് ഈ കാണുന്നത്. മിമിക്രി എന്നെ ഞാനാക്കിയ കലയാണ്. മിമിക്രിയിലൂടെയാണ് ഞാന്‍ വന്നത്. ലോകം മുഴുവന്‍ സഞ്ചരിച്ചത് മിമിക്രിയും കൊണ്ടാണ്. മിമിക്രിയിലൂടെ ഒരുപാട് സമ്പാദിക്കുകയും ചെയ്തു. ഇപ്പോഴും മലയാളികള്‍ എന്നെ വിദേശത്തേക്ക് പ്രോഗ്രാമിന് വിളിക്കുന്നുണ്ട്. ഇനിയും ഉടനെ തന്നെ അമേരിക്കയിലും കാനഡയിലുമൊക്കെ പോകുന്നുണ്ട്. അതിനൊക്കെ ക്ഷണിക്കുന്നത് ലോക മലയാളികളാണ്. അങ്ങനെ നോക്കുമ്പോള്‍ ആ മേഖലയില്‍ ഞാന്‍ ഒരു സക്‌സസ് ആണ്,' ടിനി ടോം പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :