'എന്റെ നായികയായി സംവൃത അഭിനയിക്കുമോ?' ബിജു മേനോന്‍ ചോദിച്ചു

രേണുക വേണു| Last Modified ഞായര്‍, 31 ഒക്‌ടോബര്‍ 2021 (07:39 IST)

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സംവൃത സുനില്‍. വിവാഹശേഷം ചെറിയൊരു ഇടവേളയെടുത്ത സംവൃത വീണ്ടും സിനിമയില്‍ സജീവമാകുന്നത് ബിജു മേനോന്‍ ചിത്രം 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ?' എന്നതിലൂടെയാണ്. ഈ സിനിമയില്‍ എത്തിയതിനെ കുറിച്ച് സംവൃത നേരത്തെ പറഞ്ഞിട്ടുണ്ട്.

ജി.പ്രജിത്ത് സംവിധാനം ചെയ്ത 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ?' എന്ന ചിത്രത്തില്‍ ആദ്യം നായികയായി വേറൊരു താരത്തെയാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, ചില കാരണങ്ങളാല്‍ ആ താരത്തെവച്ച് സിനിമ തുടരാന്‍ സാധിച്ചില്ല. അപ്പോഴാണ് ബിജു മേനോന്‍ സംവൃത സുനിലിനെ വിളിച്ചത്. 'ഒരു സിനിമ ചെയ്യുന്നുണ്ട്. ഞാനാണ് ഹീറോ. എന്റെ കൂടെ അഭിനയിക്കോ,' എന്നാണ് ബിജു മേനോന്‍ സംവൃതയോട് ചോദിച്ചത്. ബിജു ചേട്ടനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടായിരുന്നെന്നും അങ്ങനെയാണ് യെസ് പറഞ്ഞതെന്നും സംവൃത പറഞ്ഞിരുന്നു. റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവൃത ഇക്കാര്യം പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :